ആര്‍എസ്എസ് ശാഖകളില്‍ യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നു: ഇ പി ജയരാജന്‍

''ആര്‍എസ്എസ് ഹിന്ദുവാദികളുടെ സംഘടനയല്ല. സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം സൃഷ്ടിച്ചതാണ് ആര്‍എസ്എസിനെ''

ആര്‍എസ്എസ് ശാഖകളില്‍ യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നു: ഇ പി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് ശാഖകളില്‍ യുവാക്കളെ ലഹരിമരുന്നിന് അടിമയാക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍. സിപിഐ(എം) പള്ളിക്കുന്ന് ലോക്കല്‍കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമരുന്ന് നല്‍കി യുവാക്കളുടെ മാനസിക നില തകരാറിലാക്കി അവരെ ക്രൂരന്മാരും വര്‍ഗ്ഗീയവാദികളുമാക്കി മാറ്റുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. മക്കളെ ശാഖകളിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ ഇതേക്കുറിച്ച് ജാഗരൂകരാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു തലമുറയെ മൊത്തം ലഹരിക്ക്‌ അടിമപ്പെടുത്തി ആര്‍എസ്എസ് നശിപ്പിച്ചുകഴിഞ്ഞു.


ആര്‍എസ്എസിലെ  ജനാധിപത്യരാഹിത്യത്തെക്കുറിച്ചും  ഇപി ജയരാജന്‍ വിശദീകരിച്ചു. ആര്‍എസ്എസ് എന്ന സംഘടനക്കുള്ളില്‍ ആര്‍ക്കും ആരെയും ചോദ്യം ചെയ്യാന്‍ കഴിയില്ല, സ്വന്തമായി തീരുമാനങ്ങളോ നിലപാടുകളോ ആര്‍ക്കുമില്ല. പുറമേ പ്രചരിപ്പിക്കുന്നത്പോലെ ആര്‍എസ്എസ് ഹിന്ദുവാദികളുടെ സംഘടനയുമല്ല. ആര്‍എസ്എസ് ഹിന്ദുവാദികളുടെ സംഘടനയല്ല. സ്വാതന്ത്ര്യസമരത്തെ തകര്‍ക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം സൃഷ്ടിച്ചതാണ് ആര്‍എസ്എസിനെ. അവര്‍ക്കോ ഹിന്ദുമഹാസഭക്കോ ഒന്നും തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരു പങ്കുമില്ല.

രാജ്യത്തിന്റെ ക്രമസമാധാന നില തകരാറിലാക്കുന്നത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണെന്നും സമാധാനം ആഗ്രഹിക്കുന്നവര്‍ അവരെ ഒറ്റപ്പെടുത്തണമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read More >>