കമ്പവലി മത്സരത്തിന് നാട്ടുകൊമ്പൻ; വാട്സാപ്പ് ഗ്രൂപ്പിന്റെ ഐഡിയ വനം വകുപ്പ് മുടക്കി

കൊളക്കാടൻ ഉണ്ണിക്കുട്ടനെന്ന നാട്ടുകൊമ്പനാണ് മലയാള നാടിന്റെ ഓണാഘോഷത്തിൽ പങ്കുകൊള്ളാൻ ജാതകം തെളിഞ്ഞിരുന്നത്. 'നല്ല ചെറുവാടിക്കാർ' എന്ന വാട്സപ്പ് ഗ്രൂപ്പിന്റെ ഭാവനയിൽ വിരിഞ്ഞ നവ ആശയം നാട്ടുകാർ സ്വീകരിച്ചു. ചെറുവാടി മിനി സ്റ്റേഡിയം വേദിയായി പ്രഖ്യാപിക്കുകയും ചെയ്തു.

കമ്പവലി മത്സരത്തിന് നാട്ടുകൊമ്പൻ; വാട്സാപ്പ് ഗ്രൂപ്പിന്റെ ഐഡിയ വനം വകുപ്പ് മുടക്കി

നാട്ടാനയെ കമ്പവലി മത്സരത്തിനിറക്കാൻ നടത്തിയ നീക്കം വനം വകുപ്പുദ്യോഗസ്ഥർ തടഞ്ഞു. കോഴിക്കോട് കൊടിയത്തൂരിലെ ചെറുവാടിയിൽ ഓണം - പെരുന്നാൾ ആഘോഷത്തിന് തിമിർപ്പ് കൂട്ടാനാണ് നാട്ടാനയെ രംഗത്തിറക്കാൻ നോക്കിയത്.

കൊളക്കാടൻ ഉണ്ണിക്കുട്ടനെന്ന നാട്ടുകൊമ്പനാണ് മലയാള നാടിന്റെ ഓണാഘോഷത്തിൽ പങ്കുകൊള്ളാൻ ജാതകം തെളിഞ്ഞിരുന്നത്. 'നല്ല ചെറുവാടിക്കാർ' എന്ന വാട്സപ്പ് ഗ്രൂപ്പിന്റെ ഭാവനയിൽ വിരിഞ്ഞ നവ ആശയം നാട്ടുകാർ സ്വീകരിച്ചു. ചെറുവാടി മിനി സ്റ്റേഡിയം വേദിയായി പ്രഖ്യാപിക്കുകയും ചെയ്തു.

മൃഗ സ്നേഹികൾക്കു മാത്രം ഇതിൽ പന്തികേടു മണത്തു. അവരിൽ ചിലർ വനം വകുപ്പിന് രേഖാമൂലം പരാതിയും നൽകി. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ പരാതികൂടി വന്നതോടെ വനം വകുപ്പുകാർക്ക് കളി കാര്യമാകുമെന്ന് തോന്നി.

ആനയെക്കൊണ്ട് മത്സരം നടത്തിക്കുന്നത് നിയമ വിരുദ്ധമാകുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ സംഘാടകരെ അറിയിച്ചു. മത്സരം വേണ്ടെന്നു വക്കുകയാണെന്ന് സംഘാടകർ പ്രഖ്യാപിക്കുകയും ചെയ്തു.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനം

ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിനു വേണ്ടി സെക്രട്ടറി വി കെ വെങ്കിടാചലമാണ് മത്സരം തടയാൻ പരാതിപ്പെട്ടത്. മത്സരം 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. മനുഷ്യരും മൃഗങ്ങളും ഇരുഭാഗങ്ങളിൽ നിരന്നുള്ള ഏതൊരു മത്സരവും മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ (1960)ത്തിനെതിരാണെന്നും പരാതിയിൽ പറഞ്ഞു.

ആനയുടെയും നാട്ടുകാരുടെയും സുരക്ഷക്ക് അപകടം വരുത്തുന്നതാണ് മത്സരമെന്നും പരാതിക്കാരൻ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയോ വനം വകുപ്പിന്റെയോ മുൻകൂർ അനുമതി നേടാതെയാണ് സംഘാടകർ മത്സരത്തിനൊരുങ്ങിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്നാണ് വനം വകുപ്പിന്റെ നടപടി.

Read More >>