ത്യാഗസ്മരണകളില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

മെക്കയില്‍ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ജംറയിലെ കല്ലേറ് കര്‍മ്മത്തിന് തുടക്കമായി. ബലി പെരുന്നാള്‍ ദിനമായ ഇന്ന് ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്.

ത്യാഗസ്മരണകളില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

ത്യാഗസ്മരണകളില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്ഗാഹുകള്‍ നടന്നു. ദൈവകല്‍പനയില്‍ പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലജീവിതത്തിന്റെ സ്മരണയിലാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

മെക്കയില്‍ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ജംറയിലെ കല്ലേറ് കര്‍മ്മത്തിന് തുടക്കമായി. ബലി പെരുന്നാള്‍ ദിനമായ ഇന്ന് ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. കല്ലേറ് കര്‍മ്മത്തെ കൂടാതെ ബലിയറുക്കലും തലമുണ്ഡനം ചെയ്യലും ആണ് ഹാജിമാരുടെ ഇന്നത്തെ ചടങ്ങുകള്‍. തൊട്ടടുത്ത ദിവസങ്ങളിലും കല്ലേറ് കര്‍മ്മങ്ങള്‍ അരങ്ങേറും.


ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മാഈല്‍ നബിയെ ദൈവ കല്‍പന പ്രകാരം ബലിയറുക്കാന്‍ പോയ സമയത്ത് തടസം നിന്ന പിശാചിനെ എറിഞ്ഞോടിച്ച സ്മരണയുണര്‍ത്തുന്നതാണ് ജംറകളിലെ കല്ലേറ് കര്‍മ്മം. മുന്‍ കാലങ്ങളില്‍ നിരവധിപേര്‍ ജംറകളിലെ കല്ലേറ് കര്‍മ്മങ്ങളില്‍ അപകടങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇപ്പോള്‍ വന്‍ സുരക്ഷയാണ് ഇക്കാര്യത്തില്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്തായി സൗദി സര്‍ക്കാര്‍ പണികഴിപ്പിച്ച ബഹുനില ജംറ പാലത്തില്‍ നിന്നും ഹാജിമാര്‍ക്ക് തടസ്സം കൂടാതെ ഈ കര്‍മ്മം നിര്‍വ്വഹിക്കാം.

കല്ലേറ് കര്‍മ്മത്തിനുശേഷമുള്ള ചടങ്ങ് ബലി കര്‍മ്മമാണ്. ബലി കര്‍മ്മത്തിനുശേഷം ഹാജിമാര്‍ തലമുണ്ഡനം ചെയ്യും. അതിനുശേഷം ഇഹ്റാം വേഷത്തില്‍ നിന്നും മുക്തരായി സാധാരണ വേഷം ധരിച്ച് മക്കയില്‍ പോയി ഇഫാദത്തിന്റെ ത്വവാഫ് ചെയ്യും. ഇതോടെ ഇന്നത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. ചടങ്ങുകള്‍ക്ക് ശേഷം ഹാജിമാര്‍ മിനായില്‍ തങ്ങണമെന്നാണ് മതവിധി.

Read More >>