കൊച്ചിയില്‍ യുവാവിനും യുവതിക്കും നേരെ അജ്ഞാതരുടെ ആക്രമണം

തിരുവനന്തപുരത്ത് ഗവേഷണ വിദ്യാര്‍ഥിനിയായ അശ്വനിയെയും കാക്കനാട് ഐടി പാര്‍ക്ക് ജീവനക്കാരനായ ശംഭുവിനെയുമാണ് രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്

കൊച്ചിയില്‍ യുവാവിനും യുവതിക്കും നേരെ അജ്ഞാതരുടെ ആക്രമണം

കൊച്ചി: എറണാകുളം കാക്കനാട്‌ വച്ച് യുവാവിനെയും യുവതിയെയും അജ്ഞാത സംഘം ആക്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരത്ത് ഗവേഷണ വിദ്യാര്‍ഥിനിയായ അശ്വനിയെയും കാക്കനാട് ഐടി പാര്‍ക്ക് ജീവനക്കാരനായ ശംഭുവിനെയുമാണ് രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതനായ ശംഭുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


സുഹൃത്തുക്കളായ യുവാവും യുവതിയും കാക്കനാട്ടുവച്ച് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ മരണ വേഗത്തില്‍ ഇവരുടെ സമീപത്തൂടെ കാറോടിച്ചു പോവുകയും, ഇത് ചോദ്യം ചെയ്തപ്പോള്‍ കാര്‍ തിരിച്ചെടുത്ത് ഇവരെ ആക്രമിക്കുകയുമായിരുന്നു.

'സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയിതിട്ടുണ്ട്. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാര്‍ തരുന്ന മൊഴിക്കനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കും', തൃക്കാക്കര സബ് ഇന്‍സ്പക്ടര്‍ ഷാജു നാരദാ ന്യൂസിനോട് പറഞ്ഞു.

Story by
Read More >>