ഈ സുന്ദര പ്രദേശത്തെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിക്ഷേപിച്ച് നശിപ്പിക്കരുത്: മീശപ്പുലിമലയ്ക്കു വേണ്ടി ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തെത്തി

പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നിക്ഷേപിച്ച് മീശപ്പുലിമലയുടെ സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കരുന്നൈും ചരിത്രപ്രസിദ്ധവും സാംസ്‌കാരിക പാരമ്പര്യം പേറുന്നതുമായ ഇത്തരം ഇടങ്ങളെ നമുക്ക് സംരക്ഷിക്കാമെന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഈ സുന്ദര പ്രദേശത്തെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിക്ഷേപിച്ച് നശിപ്പിക്കരുത്: മീശപ്പുലിമലയ്ക്കു വേണ്ടി ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തെത്തി

മീശപ്പുലിമലയില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. മൂന്നാര്‍ എന്ന സ്വര്‍ഗ്ഗീയ ഭൂമിയുടെ ഭാഗമായ ഈ പ്രദേശം ശ്രദ്ധിച്ചു തുടങ്ങിയത് ചാര്‍ലി സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്റെ പരാമര്‍ശത്തോടെയാണ്. ''മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?'' എന്ന ആ ഡയലോഗിന് പിറകേ അവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കും ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ സഞ്ചാരികള്‍ കൂടുന്നതിനനുസരിച്ച് അവിടെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും കൂടിയിട്ടുണ്ട്.മീശപ്പുലിമലയിലേക്ക് അനധികൃത വഴികളിലൂടെ യാത്രികര്‍ എത്തുന്നതും ആവാസവ്യവസ്ഥയ്ക്ക് പരുക്കേല്‍പ്പിക്കും വിധം ഇടപെടുന്നതും ഇവിടെയുള്ള ജൈവവൈവിധ്യത്തെ ഇല്ലാതാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയല്ല. ഇതിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി.

മീശപ്പുലിമലയും ലോകമറിയുന്ന മൂന്നാറും നാശത്തിലേക്ക്; നിയമാനുസൃതമല്ലാത്ത വഴികളിലൂടെ ദിനവും എത്തി മടങ്ങുന്നത് ആയിരങ്ങള്‍


പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ മാലിന്യക്കൂനയാക്കരുതെന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ അപേക്ഷിക്കുന്നത്. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നിക്ഷേപിച്ച് മീശപ്പുലിമലയുടെ സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കരുന്നൈും ചരിത്രപ്രസിദ്ധവും സാംസ്‌കാരിക പാരമ്പര്യം പേറുന്നതുമായ ഇത്തരം ഇടങ്ങളെ നമുക്ക് സംരക്ഷിക്കാമെന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഈ പ്രദേശങ്ങളെ വരുംതലമുറയ്ക്കായി സ്വാഭാവികതയോടെയും വിശുദ്ധിയോടെയും കരുതിവയ്ക്കാമെന്നും ദുല്‍ഖര്‍ പറയുന്നു.

Read More >>