സൗമ്യ കൊല്ലപ്പെട്ടതിന് തെളിവുണ്ട്; സുപ്രീംകോടതി പരാമര്‍ശത്തിനെ സംബന്ധിച്ച് പ്രതികരണവുമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസു

പേടിച്ച് പുറത്തേയ്ക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് മുറിവുകള്‍ കണ്ടാലറിയാമെന്നും ഷെര്‍ളി പറഞ്ഞു.

സൗമ്യ കൊല്ലപ്പെട്ടതിന് തെളിവുണ്ട്; സുപ്രീംകോടതി പരാമര്‍ശത്തിനെ സംബന്ധിച്ച്  പ്രതികരണവുമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസു

സൗമ്യയെ കൊലയാളി ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതിന്റെ തെളിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസു. സൗമ്യയുടെ ശരീരത്തില്‍ കണ്ടെത്തിയത് ട്രെയിനില്‍നിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ലെന്നും സുപ്രീംകോടതിയുടെ പരാമര്‍ശത്തിന് പ്രതികരണമായി അവര്‍ പറഞ്ഞു.

വിചാരണ വേളയില്‍ സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണോ എന്ന സുപ്രീംകോടതി പരമാര്‍ശത്തിന് പിന്നാലെയാണ് താന്‍ കണ്ടെത്തിയ തെളിവുകള്‍ വ്യക്തമാക്കി ഡോ. ഷെര്‍ളി രംഗത്തെത്തിയത്. സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നുവന്നും ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു അതെന്നും അവര്‍ പറഞ്ഞു. മാത്രവുമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പിച്ചതിന്റെ മുറിവുകളും സൗമ്യയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നുവെന്നും ഷെര്‍ളി വിശദമാക്കി.


പേടിച്ച് പുറത്തേയ്ക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് മുറിവുകള്‍ കണ്ടാലറിയാമെന്നും ഷെര്‍ളി പറഞ്ഞു.

സൗമ്യയുടെ നഖത്തിനുള്ളില്‍ നിന്നും ഗോവിന്ദചാമിയുടെ ചര്‍മത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചിരുന്നു. സൗമ്യയുടെ ശരീരത്തില്‍നിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡിഎന്‍എകളും പരിശോധിച്ചപ്പോള്‍ ഗോവിന്ദചാമിയുടേതാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ഷെര്‍ളി പറഞ്ഞു. ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയില്‍ പോസറ്റുമാര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇക്കാര്യങ്ങള്‍ വിചാരണക്കോടതിയിലെ സാക്ഷിവിസ്താരത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷെര്‍ളി വാസു വ്യക്തമാക്കി.

Read More >>