ഡോ. പിസി ഷാനവാസിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം

2015 ഫെബ്രുവരി 13നന് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുന്ന സമയത്താണ് ഷാനവാസിന് മരണം സംഭവിക്കുന്നത്. ഛര്‍ദിക്കുന്നതിനിടെ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒപ്പം ഷാനവാസ് അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഡോ. പിസി ഷാനവാസിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം

ഒന്നരവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഡോ. പിസി ഷാനവാസിന്റെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ തീരുമാനം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം എറണാകുളം റേഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. മുന്‍ അന്വേഷണ സംഘത്തിന്റെ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അന്വേഷണത്തിന് തുടക്കമാകുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോ. ഷാനവാസിന്റെ മരണം സംബന്ധിച്ച് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും ചില സാമൂഹിക പ്രവര്‍ത്തകരും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.

2015 ഫെബ്രുവരി 13നന് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുന്ന സമയത്താണ് ഷാനവാസിന് മരണം സംഭവിക്കുന്നത്. ഛര്‍ദിക്കുന്നതിനിടെ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒപ്പം ഷാനവാസ് അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഛര്‍ദിച്ച് അവശനായ ഷാനവാസിനെ കുളിപ്പിച്ച് വസ്ത്രം മാറ്റിയശേഷം സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ കിലോമീറ്ററുകള്‍ അകലെയുളള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് ദുരൂഹതയുണര്‍ത്തുന്നുവെന്നായിരുന്നു ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. ഈ വാദത്തെ മുന്‍നിര്‍ത്തിയാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്.

Read More >>