രോഗിക്ക് കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന് ആരോപണം: വിശ്വാസ്യത ഉറപ്പു വരുത്താന്‍ സ്വയം മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

രോഗിക്ക് കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന ആരോപണം തെളിയിക്കാന്‍ സ്വയം മരുന്ന് കഴിച്ച ആയൂര്‍വേദ ഡോക്ടര്‍ മരിച്ചു. മുവാറ്റുപുഴ പായിപ്ര മാനാറി പണ്ടിരി സ്വദേശി പി എ ബൈജുവാണ് മരിച്ചത്. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡോക്ടര്‍ ബൈജു കിടപ്പിലായിരുന്നു.

രോഗിക്ക് കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന് ആരോപണം: വിശ്വാസ്യത ഉറപ്പു വരുത്താന്‍ സ്വയം മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

മുവാറ്റുപുഴ: രോഗിക്ക് കുറിച്ച മരുന്നില്‍ വിഷം കലര്‍ന്നുവെന്ന ആരോപണം തെളിയിക്കാന്‍ സ്വയം മരുന്ന് കഴിച്ച ആയൂര്‍വേദ ഡോക്ടര്‍ മരിച്ചു. മുവാറ്റുപുഴ പായിപ്ര മാനാറി പണ്ടിരി സ്വദേശി പി എ ബൈജുവാണ് മരിച്ചത്. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഡോക്ടര്‍ ബൈജു കിടപ്പിലായിരുന്നു.

അടിമാലിയിലെ ബൈസന്‍ വാലി സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ സേവനം ചെയ്യവേ 2007 ജനുവരി 24നാണ് ശാന്ത എന്ന രോഗിക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ത്തിയെന്നായിരുന്നു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. വീട്ടിലെത്തി മരുന്നു കഴിച്ച ശേഷം ശാന്തയക്ക് ശാരീരീര ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തി ബഹളം വെക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. രോഗിയുടെ ബന്ധുക്കള്‍ക്ക് മുന്‍പില്‍ വെച്ച് ഡോക്ടര്‍ സ്വയം മരുന്നു കുടിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു.


മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ബൈജുവിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. ശരീരം തളര്‍ന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സിച്ചെങ്കിലും ബൈജുവിന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം ഉണ്ടായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോക്ടറുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഏലത്തിന് അടിക്കുന്ന കീടനാശിനിയിലെ ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിനെ തളര്‍ത്തിയതെന്ന് കണ്ടെത്തിയിരുന്നു. രോഗിക്കു നല്‍കിയ മരുന്നില്‍ മറ്റാരോ വിഷം കലര്‍ത്തുകയായിരുന്നു. രോഗിയുടെ ഭര്‍ത്താവിനെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. പായിപ്ര പണ്ടിരിയില്‍ പുത്തന്‍ പുരയില്‍ അയപ്പന്റെയും ലീലയുടേയും രണ്ടാമത്തെ മകനാണ് ബൈജു. ഭാര്യ: ഡോക്ടര്‍ ഷിന്‍സി, മക്കള്‍: വിഷ്ണു, വൈഷ്ണവി.

Story by
Read More >>