വിഷം കലര്‍ന്ന മരുന്നു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ അതേ മരുന്ന് കഴിച്ചു അബോധാവസ്ഥയിലായ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തിനുശേഷം മരിച്ചു

ചികിത്സയിലായിരുന്ന സ്ത്രീയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലക്കുകയായിരുന്നു എന്ന് പിന്നീടു അന്വേഷണത്തില്‍ തെളിഞ്ഞു.

വിഷം കലര്‍ന്ന മരുന്നു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ അതേ മരുന്ന് കഴിച്ചു അബോധാവസ്ഥയിലായ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തിനുശേഷം മരിച്ചു

രോഗിക്ക് നല്‍കിയ  മരുന്നില്‍ വിഷാംശമില്ലെന്ന് തെളിയിക്കാനായി അതേ മരുന്ന് കഴിച്ചു അബോധാവസ്ഥയിലായ ഡോക്ടര്‍ ഒന്‍പത് വര്‍ഷത്തിനുശേഷം മരിച്ചു. വിഷം കലര്‍ന്ന മരുന്നു രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ വേണ്ടി സ്വയം മരുന്നു കുടിച്ചു കാണിച്ച ഗവണ്‍മെന്‍റ് ആയുര്‍വേദ ഡോക്ടര്‍ പി.എ. ബൈജുവാണ് മരിച്ചത്.Dr-Biju

മരുന്നു കുടിച്ചതോടെ ഓര്‍മ നഷ്ടപ്പെട്ട് ഡോക്ടറുടെ ശരീരം പൂര്‍ണമായും തളര്‍ന്നിരുന്നു. 2007 ജനുവരി 25നാണ് ഡോ:ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്. അന്ന് മുതല്‍ ഒമ്പത് വര്‍ഷങ്ങള്‍ ഡോ:ബൈജു തളര്‍ന്നു കിടപ്പിലായിരുന്നു.


ഡോ: ബൈജു നല്‍കിയ മരുന്ന് കഴിച്ചു രോഗിക്ക് അസ്വസ്ഥതയുണ്ടായി എന്ന ആരോപണം തെറ്റാണ് എന്ന് തെളിയിക്കാനാണ് ബൈജു മരുന്ന് സ്വയമേവ എടുത്തു കുടിച്ചത്. ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് നല്‍കിയ മരുന്നിലാണ് വിഷം കലര്‍ന്നിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നത്.

ചികിത്സയിലായിരുന്ന സ്ത്രീയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലക്കുകയായിരുന്നു എന്ന് പിന്നീടു അന്വേഷണത്തില്‍ തെളിഞ്ഞു. അബോധാവസ്ഥയിലേക്ക് മാറിയ സ്ത്രീയുടെ ബന്ധുക്കള്‍ കാര്യമറിയാതെ, ഡോ:ബൈജു നല്‍കിയ മരുന്നിന്‍റെ വിപരീതഫലമാണ് രോഗിയുടെ അവസ്ഥയ്ക്ക് കാരണം എന്നാരോപിച്ച് രംഗത്ത് വന്നു. ഇത് തെറ്റാണ് എന്ന് തെളിയിക്കാനായി ഡോക്ടര്‍ അവരുടെ മുന്നില്‍ വച്ചു തന്നെ ആ മരുന്ന് കുടിച്ചു.  എന്നാല്‍ മരുന്നു കുടിച്ച ഉടനെ ഡോക്ടര്‍ തളര്‍ന്നു വീണു.

ഏല ചെടിക്ക് അടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ഡോക്ടര്‍ കുടിച്ച മരുന്നില്‍ അടങ്ങിയിരുന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. രോഗിക്കുള്ള മരുന്നില്‍ മറ്റാരോ കലര്‍ത്തിയ വിഷവസ്തുവാണ് ഡോക്ടറുടെ ദുരന്തത്തിനു കാരണമായതെന്നു അങ്ങനെയാണ് വ്യക്തമാകുന്നത്.

ശരീരത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഡോ: ബൈജു അന്ന് മുതല്‍ കിടക്കയിലാണ്. അലോപതി ഉള്‍പ്പടെയുള്ള ചികിത്സാവിധികള്‍ തേടിയെങ്കിലും ഒന്നും ഫലപ്രദമായി ഭവിച്ചില്ല

രോഗിയുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും കേസ് പൂര്‍ണ്ണമായും തെളിയിക്കാന്‍ ഇനിയുമായിട്ടില്ല.

Read More >>