ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തു; ജനവിധി മാനിക്കുന്നുവെന്ന് ദില്‍മ

അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ദില്‍മ റൂസഫ് പ്രതികരിച്ചു. അഴിമതിക്കാരായ 61 സെനറ്റര്‍മാര്‍ ചേര്‍ന്ന് രാജ്യ താല്‍പര്യം ചവറ്റുകുട്ടയിലെറിഞ്ഞു എന്നും ദില്‍മ റൂസഫ് പ്രതികരിച്ചു. ദില്‍മ റൂസഫിന് പിന്തുണയുമായി വര്‍ക്കേഴ്‌സ് പാര്‍ട്ടി രംഗത്തെത്തി.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തു; ജനവിധി മാനിക്കുന്നുവെന്ന് ദില്‍മ

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തു. സെനറ്റില്‍ നടന്ന വോട്ടെടുപ്പിലാണ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്തത്. ഇരുപതിനെതിരെ 61 വോട്ടുകള്‍ക്കാണ് ദില്‍മയെ പുറത്താക്കാന്‍ സെനറ്റ് തീരുമാനിച്ചത്. ഇതോടെ 13 വര്‍ഷം നീണ്ട ഇടതു ഭരണത്തിന് അവസാനമായി.

ബജറ്റ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ദില്‍മയെ പുറത്താക്കിയത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് മറച്ചുവച്ചാണ് ബജറ്റ് ഫണ്ടില്‍ തിരിമറി നടത്തിയതെന്നാണ് ആരോപണം.


എന്നാല്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ദില്‍മ റൂസഫ് പ്രതികരിച്ചു. അഴിമതിക്കാരായ 61 സെനറ്റര്‍മാര്‍ ചേര്‍ന്ന് രാജ്യ താല്‍പര്യം ചവറ്റുകുട്ടയിലെറിഞ്ഞു എന്നും ദില്‍മ റൂസഫ് പ്രതികരിച്ചു. ദില്‍മ റൂസഫിന് പിന്തുണയുമായി വര്‍ക്കേഴ്‌സ് പാര്‍ട്ടി രംഗത്തെത്തി.

പുറത്താക്കല്‍ നടപടിക്ക് മുന്നോടിയായി കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആക്ടിംഗ് പ്രസിഡന്റായ മൈക്കിള്‍ ടെമര്‍ ദില്‍മയ്ക്ക് പകരക്കാരനായി ചുമതലയേല്‍ക്കും. 2019 വരെ ടെമറിന് പ്രസിഡന്റ് പദവിയില്‍ തുടരാം.
2011 ജനുവരിയിലാണ് ലുലാ ഡി സില്‍വയുടെ പിന്‍ഗാമിയായി ദില്‍മ ആദ്യമായി പ്രസിഡന്റായത്.

Read More >>