"മാനംകെട്ടവരുടെ ഹെഡ്‌ ലൈൻ മാധ്യമപ്രവർത്തനം" ; ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഓണ്‍ലൈന്‍ സിനിമ വെബ്‌ സൈറ്റായ ഫില്‍മിബീറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു നടന്‍ ദിലീപ് രംഗത്ത്.

"മാനംകെട്ടവരുടെ ഹെഡ്‌ ലൈൻ മാധ്യമപ്രവർത്തനം" ; ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഓണ്‍ലൈന്‍ സിനിമ വെബ്‌ സൈറ്റായ  ഫില്‍മിബീറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു നടന്‍ ദിലീപ് രംഗത്ത്. കഴിഞ്ഞ ദിവസം തന്‍റെയും തന്‍റെ മകളുടെയും പേര് പരാമര്‍ശിച്ചു ഈ വെബ്‌ സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

വനിതയിൽ വന്ന തന്‍റെയും കാവ്യയുടെയും അഭിമുഖത്തെ പരാമർശിച്ചു ഫിലിംബീറ്റ്‌ നൽകിയ വാർത്തയുടെ ഹെഡ്‌ ലൈൻ ആടിനെ പട്ടിയാക്കുന്നതാണ്‌ എന്നും താനും തന്‍റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ വാർത്ത എഴുതിയ 'മന്ദബുദ്ധിക്ക്‌ എന്തറിയാമെന്നും' ദിലീപ് ചോദിക്കുന്നു.


കഴിഞ്ഞ ദിവസം പ്രസ്തുത വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍  ദിലീപ്- കാവ്യ വിവാഹത്തെ മീനാക്ഷി എതിര്‍ക്കുകയാണെന്നും കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായും പറഞ്ഞിരുന്നു.

തന്നെ വളർത്തി വലുതാക്കിയ കേരള ജനതയ്ക്കു മുന്നിലേക്കാണ് ദിലീപ് ഈ ഫേസ്ബുക്ക് കുറിപ്പ് സമർപ്പിക്കുന്നത്.

ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ...