പ്രമേഹരോഗികള്‍ മദ്യപിക്കുമ്പോള്‍..

മിതമായ അളവില്‍ ഉള്ള മദ്യപാനം രക്തത്തിലെ ഷുഗറിന്‍റെ അളവിനെ ഉയര്‍ത്തുമെങ്കിലും അമിതമായ മദ്യപാനം ഷുഗറിന്‍റെ അളവ് ക്രമാതീതമായി കുറയ്ക്കുകയാണ് ചെയ്യുന്നത്.

പ്രമേഹരോഗികള്‍ മദ്യപിക്കുമ്പോള്‍..

നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ മദ്യപാനം നിങ്ങളുടെ രക്തത്തിലെ ഷുഗറിന്‍റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും, കൂടാതെ മദ്യത്തില്‍ തന്നെ കൂടിയ അളവില്‍ കലോറി അടങ്ങിയിട്ടുണ്ട് എന്നുള്ളത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്.

രക്തത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രിണാതീതമാണ് എങ്കില്‍, മദ്യപാനം ആരോഗ്യത്തിന് ഏറെ ദോഷകരമാകും എന്നുള്ളതില്‍ സംശയം ഒന്നും വേണ്ട.

മറ്റു ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ മദ്യം സേവിക്കുന്നത് പോലെ മാത്രമാണ് പെന്‍സിലിന്‍ എടുക്കുമ്പോഴും ഉള്ളത് എന്ന വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പെന്‍സിലിന്‍ മദ്യവുമായി ചേര്‍ന്ന് വിഷാംശമുള്ള വസ്തുവായി മാറും എന്നുള്ളത് തെളിയിക്കപ്പെടാത്ത വസ്തുതയാണ് എന്നിവര്‍ പറയുന്നു.


എന്നിരുന്നാലും, മദ്യത്തിന് മാത്രമായി ശരീരത്തില്‍ വരുത്താന്‍ കഴിയുന്ന ചില മാറ്റങ്ങള്‍ ഉണ്ട്, പ്രത്യേകിച്ച് പ്രമേഹരോഗികളില്‍-

1) മിതമായ അളവില്‍ ഉള്ള മദ്യപാനം രക്തത്തിലെ ഷുഗറിന്‍റെ അളവിനെ ഉയര്‍ത്തുമെങ്കിലും അമിതമായ മദ്യപാനം ഷുഗറിന്‍റെ അളവ് ക്രമാതീതമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണിത്.

2) ബിയര്‍, സ്വീറ്റ് വൈന്‍ എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത് രക്തത്തിലെ ഷുഗറിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

3) മദ്യപാനം വിശപ്പുണ്ടാക്കുന്നു, തല്‍ഫലമായി അധികമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ഇത് പ്രമേഹത്തെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌.

4) മദ്യത്തില്‍ അമിതമായ അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിനു കാരണമാകുന്നു.

5) മദ്യപിക്കുമ്പോള്‍ സ്വബോധത്തിന് കോട്ടം സംഭവിക്കുന്നതിനാല്‍ തുടര്‍ന്ന് നിലവാരമില്ലാത്ത ഭക്ഷണം കഴിക്കുന്ന പതിവും സാധരണയായി കണ്ടുവരുന്നു.

6) മദ്യം ട്രൈഗ്ലിസറൈഡ് അളവിനെ ഉയര്‍ത്തുന്നു

7) മദ്യം രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുവാനുള്ള സാധ്യതകള്‍ കൂടുതലാണ്.

8) ഇന്‍സുലിന്‍ തുടങ്ങിയ മരുന്നുകളുടെ പ്രയോജനം ശരീരത്തിന് ലഭിക്കാതെ വരുന്നു

9) മാനസികസംഭ്രാന്തി, ഛര്‍ദ്ദി, ഉയര്‍ന്ന ഹൃദയമിടിപ്പ്, നാവിന്‍റെ കുഴച്ചില്‍ തുടങ്ങിയവ മദ്യപാനത്തിന്‍റെ അനന്തരഫലങ്ങളാണ്. ഇതെല്ലം ഗുരുതരമായ പ്രമേഹരോഗാവസ്ഥയുടെയും ലക്ഷണങ്ങളാണ് എന്ന് മറക്കേണ്ട.