ധാക്ക തെരുവിന്റെ ചിത്രം വ്യാജം

സിഎന്‍എന്‍, ഇന്ത്യാ ടുഡേ എന്നീ മാധ്യമങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു

ധാക്ക തെരുവിന്റെ ചിത്രം വ്യാജം

ന്യൂ ഡല്‍ഹി: ഈദ് ദിനത്തില്‍ മൃഗങ്ങളുടെ രക്തം തളം കെട്ടിനില്‍ക്കുന്നതായ ധാക്ക തെരുവിന്റെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സിഎന്‍എന്‍, ഇന്ത്യാ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ ഈ ചിത്രത്തിന്റെ സാധുത പരിശോധിക്കാതെ പ്രസിദ്ധീകരിച്ചിരുന്നു.

ധാക്ക തെരുവില്‍ മഴക്കാലത്തുണ്ടായ വെള്ളക്കെട്ട് ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ചെയ്ത് വര്‍ഗ്ഗീയ താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയായിരുന്നു.

ധാക്കയില്‍ ബലിപ്പെരുന്നാളിനെതുടര്‍ന്ന് നദികള്‍ ചുവന്നു എന്നാ സിഎന്‍എന്‍ വാര്‍ത്ത നല്‍കിയത്. മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുകയാണ്.

Story by
Read More >>