ആര്‍എസ്എസ് മാതൃകയില്‍ സിപിഐ(എം) സ്വയം പ്രതിരോധ സംഘങ്ങള്‍ രൂപീകരിക്കുന്നു

സ്‌ക്വാഡ് പരിശീലകര്‍ക്കുള്ള സംസ്ഥാന ക്യാംപ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ നടന്നു. ആര്‍എസ്എസ് മാതൃകയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീലനം നടത്താനാണ് നിലവില്‍ തീരുമാനം.

ആര്‍എസ്എസ് മാതൃകയില്‍ സിപിഐ(എം) സ്വയം പ്രതിരോധ സംഘങ്ങള്‍ രൂപീകരിക്കുന്നു

പാര്‍ട്ടിക്കു നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലും സിപിഐ(എം) സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു. പത്തുപേര്‍ വീതമുള്ള രണ്ടു സ്‌ക്വാഡുകളാണ് രൂപീകരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം സിപിഐ(എം) നല്‍കിക്കഴിഞ്ഞതായാണ് സൂചന.

സ്‌ക്വാഡ് പരിശീലകര്‍ക്കുള്ള സംസ്ഥാന ക്യാംപ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ നടന്നു. ആര്‍എസ്എസ് മാതൃകയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീലനം നടത്താനാണ് നിലവില്‍ തീരുമാനം. അതിന്റെ ഭാഗമായി കളരി, കരാട്ടെ തുടങ്ങിയ ആയോധനകലകളും യോഗയും വിവിധ മെഡിറ്റേഷന്‍ രീതികളും സമന്വയിപ്പിച്ച ജില്ലാ തല പരിശീലന ക്യാംപുകള്‍ ഈ മാസം തുടങ്ങും. അഞ്ച് ദിവസത്തെ പരിശീലന ക്യാമ്പാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലാ ക്യാമ്പ് നടക്കുന്നത് അരോളിയിലെ പാട്യം ഗവേഷണകേന്ദ്രത്തിലാണ്.


പാര്‍ട്ടിക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഇത്തരത്തിലുള്ള സ്‌ക്വഡ് രൂപീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. നേരത്തേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏരിയാ തലത്തില്‍ കരാട്ടെ, യോഗ സെന്ററുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ റെഡ് വൊളന്റിയര്‍മാര്‍ക്കു കായിക പരിശീലനം നല്‍കിയിരുന്നു. ലോക്കല്‍ തലത്തില്‍ 31 അംഗങ്ങള്‍ വീതമുള്ള പുതിയ റെഡ് വൊളന്റിയര്‍ കോര്‍ രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണു പ്രതിരോധ സ്‌ക്വാഡ് രൂപീകരണം നടക്കുന്നത്.

Read More >>