സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകരായ രവിതേജ (22), പ്രദീപ്രാജ്(22) എന്നിവരെയാണ് ആദൂര്‍ സിഐ സിബി തോമസ് അറസ്റ്റ് ചെയ്തത്.

സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. സിപിഐയുടെ ബദിയടുക്ക ബാഞ്ചത്തടുക്ക ബ്രാഞ്ച് സെക്രട്ടറി സീതാരാമയ്ക്ക് നേരെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വധശ്രമമുണ്ടായത്.

കഠാര ഉപയോഗിച്ച് അക്രമികള്‍ സീതരാമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ രവിതേജ (22), പ്രദീപ്രാജ്(22) എന്നിവരെയാണ് ആദൂര്‍ സിഐ സിബി തോമസ് അറസ്റ്റ് ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ സീതാരാമ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.