ബ്രിട്ടീഷ്-പാക് യുവതിയുടെ കൊലപാതകം; പിതാവിന് കോടതി ജാമ്യം നിഷേധിച്ചു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പിതാവും മുന്‍ ഭര്‍ത്താവും ചേര്‍ന്ന് സാമിയയെ കൊലപ്പെടുത്തിയത്

ബ്രിട്ടീഷ്-പാക് യുവതിയുടെ കൊലപാതകം; പിതാവിന് കോടതി ജാമ്യം നിഷേധിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പുനര്‍വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ്-പാക് യുവതിയുടെ പിതാവിനു പാകിസ്ഥാന്‍ കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു  സാമിയ ഷാഹിദ് എന്ന യുവതി കൊല്ലപ്പെട്ടത്.

കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ സാമിയയുടെ പിതാവ് മുഹമ്മദ് ഷാഹിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പഞ്ചാബ് ഹൈക്കോടതി തള്ളിയയത്. സാമിയയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് ഷക്കീലിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.


വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം വക്കീല്‍ മാധ്യമങ്ങളെ അറിയിച്ചു. പുനര്‍ വിവാഹത്തിന്റെ പേരിലാണ് സാമിയയുടെ കൊലപാതകമെന്ന് രണ്ടാം ഭര്‍ത്താവ് മുക്താര്‍ കാസം ആരോപിക്കുന്നു. സാമിയ ഷിയ ഇസ്ലാമിലേക്ക് മാറിയതും കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു.

രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ദുബായില്‍ താമസിച്ചുവരികയായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പിതാവും മുന്‍ ഭര്‍ത്താവും ചേര്‍ന്ന് സാമിയയെ കൊലപ്പെടുത്തിയത്.

Read More >>