ഒബാമയുടെ വീറ്റോ തള്ളി; സൗദി അറേബ്യയ്‌ക്കെതിരായ 9/11 ബില്‍ നിയമമാകും

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്.

ഒബാമയുടെ വീറ്റോ തള്ളി; സൗദി അറേബ്യയ്‌ക്കെതിരായ 9/11 ബില്‍ നിയമമാകും

വാഷിംഗ്ടണ്‍: സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സൗദി അറേബ്യ ബാധ്യസ്തരാണെന്ന ബില്‍ നിയമമാകും. അമേരിക്കന്‍ സെനറ്റ് പാസാക്കിയ ബില്‍ കഴിഞ്ഞ ആഴ്ച്ച പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ ചെയ്തിരുന്നു. ഒബാമയുടെ വീറ്റോ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തള്ളിയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ബില്ലിന് അനുമതി നല്‍കിയത്.

ഇതാദ്യമായാണ് ഒബാമയുടെ വീറ്റോ അമേരിക്കന്‍ കോണ്‍ഗ്രസ് മറികടക്കുന്നത്. അപ്രതീക്ഷിതമായി ബില്‍ വീറ്റോ ചെയ്ത ഒബാമയുടെ നടപടിയെ നിരാശയോടെയായിരുന്നു അമേരിക്ക നോക്കികണ്ടത്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സൗദി അറേബ്യക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു ബില്‍.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് കാണിച്ചാണ് ഒബാമ വീറ്റോ ഉപയോഗിച്ചത്.  2001 ലെ സെപ്റ്റംബര്‍ 11 ആക്രമണം നടത്തിയ 19 പേരില്‍ 15 ഉം സൗദി പൗരന്‍മാരാണെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. എന്നാല്‍ സൗദി അറേബ്യ ഇത് നിഷേധിച്ചിരുന്നു.

Read More >>