കുതിരാനിലെ തുരങ്ക നിര്‍മ്മാണം: രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവച്ചു

രാത്രി ഒൻപതു മുതൽ മുതല്‍ പുലര്‍ച്ചെ ആറു വരെ പാറപൊട്ടിക്കുന്നതു നിര്‍ത്തിവെയ്ക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ എ കൗശികന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

കുതിരാനിലെ തുരങ്ക നിര്‍മ്മാണം: രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവച്ചു

തൃശൂര്‍: കുതിരാനിലെ തുരങ്ക നിര്‍മ്മാണാവശ്യത്തിനു  രാത്രി കാലങ്ങളിൽ പാറപൊട്ടിക്കുന്നതു നിര്‍ത്തി വച്ചു. രാത്രി ഒൻപതു മുതൽ രാവിലെ ആറു മണി വരെ പാറ പൊട്ടിക്കുന്നതു നിർത്തിവെക്കാനാണ് തീരുമാനമായത്. ജില്ലാ കലക്ടര്‍ എ കൗശികന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. പാറപൊട്ടിക്കുന്നതു മൂലം നാശ നഷ്ടം സംഭവിച്ച വീടുകൾക്കു നഷ്ടപരിഹാരം നൽകാനും തീരുമാനമായി.

ഈ മാസം  ആറിനായിരുന്നു  കുതിരാനില്‍ തുരങ്ക നിര്‍മ്മാണം വീണ്ടും തുടങ്ങിയത്. തുരങ്കം നിർമ്മിക്കുന്നതു മൂലം നാട്ടുകാരനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് നാരദ ന്യൂസ് നേരത്തെ  റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ തുരങ്ക നിര്‍മ്മാണം നടന്നിരുന്നത്.


സമാധാനപൂര്‍ണ്ണമായൊരു ജീവിതം തിരിച്ച് നല്‍കിയതിനും ,കുടിവെള്ള പൈപ്പുകള്‍ പെട്ടന്ന് പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതിനും ജില്ലാ കളക്ടരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതില്‍ നിന്നു  പഞ്ചായത്തിനെ ഒഴിവാക്കി.  ഇതിനായി വില്ലേജ് ഓഫീസര്‍മാര്‍ വഴി എ.ഡി.എമ്മിനാണ് അപേക്ഷ നൽകേണ്ടത്.

[caption id="attachment_44364" align="aligncenter" width="649"]kuthiran 02 ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ( ഫയല്‍ ചിത്രം)[/caption]

200 പേര്‍ ഒപ്പിട്ട നിവേദനം ജനകീയ സമിതി നേതാവ് ഷാജി നെല്ലിക്കലിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയിരുന്നു. കെ രാജന്‍ എം.എല്‍.എ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് ഐ.എസ് ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: രജിത്ത് ദേശീയ പാത നിര്‍മ്മാണ അതോറിറ്റി, വൈദ്യുതി, ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ , പൊലീസുകാർ, നാട്ടുകാർ തുടങ്ങിയവർ  യോഗത്തില്‍ പങ്കെടുത്തു.

Read More >>