യത്തീംഖാനയുടെ പേരില്‍ പ്ലസ്ടു നേടിയെടുത്തു; അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ കോഴ; നടപടി വേണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഡിപിഐ പൂഴ്ത്തി

പണം നല്‍കാത്തതിനാല്‍ സ്‌കൂള്‍ മനേജരായ മുഹമ്മദ് ബാബുസേട്ട് സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് റിബിനേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവില്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതിനെതുടര്‍ന്ന് റിബിന് മാനേജര്‍ മെമ്മോ നല്‍കുകയായിരുന്നു. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയെന്നും ക്ലാസ് എടുക്കുന്നില്ലെന്നുമായിരുന്നു റിബിനെതിരായ കുറ്റം. എന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ തിരുത്തിയെന്നു പറയുന്ന തിയ്യതി 2011 ഫെബ്രുവരി 29 ആണ്. എന്നാല്‍ കലണ്ടര്‍ പോലും നോക്കാന്‍ മറന്ന മാനേജ്‌മെന്റ് ഒരു കാര്യം ഓര്‍ത്തില്ല. ആ വര്‍ഷം ഫെബ്രുവരിയില്‍ 28 ദിവസമേ ഉണ്ടായിരുന്നുള്ളൂ!

യത്തീംഖാനയുടെ പേരില്‍ പ്ലസ്ടു നേടിയെടുത്തു; അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ കോഴ; നടപടി വേണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഡിപിഐ പൂഴ്ത്തി

കൊച്ചി: കൊച്ചിന്‍ യത്തീംഖാനയുടെ നടത്തിപ്പിനെന്ന പേരില്‍ വ്യാജ ട്രസ്റ്റുകള്‍ രൂപീകരിച്ച് വിദേശപണവും സര്‍ക്കാര്‍ ഗ്രാന്റും തരപ്പെടുത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ യത്തീം ഖാനയുടെ പേരില്‍ ദാറുല്‍ ഉലും സ്‌കൂളില്‍ പ്ലസ്ടുകോഴ്‌സിന്  മാനേജ്‌മെന്റ് അനുമതി നേടിയെടുത്തിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപക നിയമനത്തിന് ലക്ഷങ്ങളാണ് ഇവിടെ കോഴ ആവശ്യപ്പെടുന്നത്. സ്‌കൂളിലെ അധ്യാപകന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും മനേജര്‍ക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ 2013-ല്‍ സര്‍ക്കാര്‍ ഡിപിഐയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ നടപടി എടുത്തിട്ടില്ല.


ആദ്യം അഞ്ച് ലക്ഷം, പിന്നീട് മൂന്ന് ലക്ഷം

2007 ആഗസ്റ്റില്‍ കായികാധ്യാപകനായി സ്‌കൂളില്‍ ചേര്‍ന്ന കെ എ റിബിനോട് അഞ്ച് ലക്ഷം രൂപയാണ് ഡെപ്പോസിറ്റെന്ന പേരില്‍ വാങ്ങിച്ചത്. പിന്നീട് മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ റിബിന്‍ വിസ്സമ്മതിക്കുകയായിരുന്നു. പുതുതായി ചേര്‍ന്ന അധ്യാപകരില്‍ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി റിബിന്‍ നാരദാന്യൂസിനോട് പറഞ്ഞു.

പണം നല്‍കാത്തതിനാല്‍ സ്‌കൂള്‍ മനേജരായ മുഹമ്മദ് ബാബുസേട്ട് സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് റിബിനേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവില്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതിനെതുടര്‍ന്ന് റിബിന് മാനേജര്‍ മെമ്മോ നല്‍കുകയായിരുന്നു. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയെന്നും ക്ലാസ് എടുക്കുന്നില്ലെന്നുമായിരുന്നു റിബിനെതിരായ കുറ്റം. എന്നാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ തിരുത്തിയെന്നു പറയുന്ന തിയ്യതി 2011 ഫെബ്രുവരി 29 ആണ്. എന്നാല്‍ കലണ്ടര്‍ പോലും നോക്കാന്‍ മറന്ന മാനേജ്‌മെന്റ് ഒരു കാര്യം ഓര്‍ത്തില്ല. ആ വര്‍ഷം ഫെബ്രുവരിയില്‍ 28 ദിവസമേ ഉണ്ടായിരുന്നുള്ളൂ!

എങ്കിലും മാനേജ്‌മെന്റ് പറഞ്ഞ കാരണങ്ങള്‍ അതേപടി കേട്ട് ഡിഇഒ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് റിബിന്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിബിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റിബിന് അനുകൂലമായിരുന്നു ഹൈക്കോടതി വിധിയെങ്കിലും തൊട്ടടുത്ത ദിവസം ഇതേ കാരങ്ങണങ്ങള്‍ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേസ് വീണ്ടും കോടതിയിലെത്തിയപ്പോള്‍ റിബിനെ തിരിച്ചെടുക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിന് മാനേജ്‌മെന്റ് സ്‌റ്റേ വാങ്ങുകയായിരുന്നു.

ഇതിനിടെയില്‍ സസ്‌പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള കോടതി നിര്‍ദ്ദേശപ്രകാരം ഡിഡിഇ റിബിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ട് സ്റ്റേ ചെയ്തു. മന്ത്രിയുടെ ഇടപെടലിനെ രൂക്ഷമായി കോടതി വിമര്‍ശിച്ചിരുന്നു.

നടപടിയെടുക്കാന്‍ വിജിലന്‍സ്, റിപ്പോര്‍ട്ട് പൂഴ്ത്തി ഡിപിഐ

കോഴ ആവശ്യപ്പെട്ടന്ന് ചൂണ്ടിക്കാട്ടി റിബിന്റെ പിതാവ് 2012-ല്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ മാനേജ്മെന്റിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.  കോടതി ഉത്തരവ് പ്രകാരം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ മാനേജര്‍ കൈക്കൂലി വാങ്ങിയെന്നും എയ്ഡഡ് സ്‌കൂളായിട്ടും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കിയെന്നും കണ്ടെത്തി. മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിനെ ഒന്നാം പ്രതിയാക്കിയും പ്രിന്‍സിപ്പാള്‍ എം ബി ബഷീറിനെ രണ്ടാം പ്രതിയാക്കിയുമാണ് വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

[caption id="attachment_45694" align="aligncenter" width="534"]fir draft വിജിലന്‍സിന്റെ എഫ്‌ഐആര്‍[/caption]

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സെക്രട്ടറി ഡിപിഐയ്ക്ക് 2013 ഡിസംബറില്‍ റിപ്പോര്‍ട്ട് അയച്ചെങ്കിലും യാതൊരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല.

[caption id="attachment_45716" align="aligncenter" width="477"]dpi മാനേജര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിപിഐയ്ക്ക് അയച്ച റിപ്പോര്‍ട്ട്‌[/caption]

യത്തീംഖാനയില്‍ 200 കുട്ടികളുണ്ടെന്ന് കോടതിയില്‍, ഇപ്പോഴുള്ളത് 50 ല്‍ താഴെ

ഖദീജാഭായ് ട്രസ്റ്റിന് കീഴിലുള്ള ദാറുല്‍ ഉലും ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 1998 ലും 1999 ലും ഖദീജാഭായി സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ബാബു സേട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊച്ചിന്‍ യത്തീംഖാനയിലെ 200 ആണ്‍കുട്ടികള്‍ക്കും തൊട്ടടുത്ത മറ്റൊരു യത്തീംഖാനയിലെ നൂറ്റമ്പതോളം പെണ്‍കുട്ടികള്‍ക്കും പ്ലസ്ടു ആരംഭിക്കുന്നത് സഹായമാകുമെന്നാണ് മാനേജ്മെന്റ് കോടതിയെ അറിയിച്ചത്. ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു യത്തീംഖാനയിലുണ്ടായിരുന്നത്. ഇപ്പോള്‍ അമ്പതില്‍ താഴെ കുട്ടികളാണ് യത്തീംഖാനയിലുള്ളതെന്ന് മാനേജര്‍ മുഹമ്മദ് ബാബു സേട്ട് നാരദാന്യൂസിനോട് പറഞ്ഞു. എന്നാല്‍ കുറെ വര്‍ഷങ്ങളായി 29 കുട്ടികള്‍ മാത്രമാണ് യത്തീം ഖാനയിലുള്ളതെന്ന് വഖഫ് സംരക്ഷണവേദി വക്താവ് റഷീദ് അറക്കല്‍ പറയുന്നു. യത്തീംഖാനയുടെ വിദേശപണം സബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വഖഫ് സംരക്ഷണവേദി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇന്റലിജന്‍സ് എഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.  ഇന്റലിജന്‍സ് അന്വേഷണം നടക്കുന്ന സമയത്ത് കുട്ടികളെ ഇവിടെ നിന്ന് മാറ്റിയെന്ന് വഖഫ് സംരക്ഷണവേദി പറയുന്നു.

Read More >>