'ലഹരിമാഫിയക്കെതിരെ ജാഗ്രത..'': മുഖ്യമന്ത്രിയുടെ അധ്യാപക ദിന സന്ദേശം

അധ്യാപക ദിനത്തിൽ മന്ത്രിമാരും ഭരണ പക്ഷ എംഎൽഎമാരും 'സ്ക്കൂളുകളിൽ ജീവിത ശൈലി' എന്ന വിഷയത്തിൽ ക്ലാസെടുക്കണമെന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷവും അധ്യാപക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സന്ദേശമാക്കി മാറ്റിയത്

ലഹരിമാഫിയക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപക ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അധ്യാപക ദിനത്തിൽ മന്ത്രിമാരും ഭരണ പക്ഷ എംഎൽഎമാരും 'സ്ക്കൂളുകളിൽ ജീവിത ശൈലി' എന്ന വിഷയത്തിൽ ക്ലാസെടുക്കണമെന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷവും അധ്യാപക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സന്ദേശമാക്കി മാറ്റിയത്.

ലഹരിമാഫിയകള്‍ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണെന്നും  ഇതിനെതിരെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ കലാ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലേക്കും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാധാനാലയങ്ങൾക്ക് വൻ തുക സാമ്പത്തിക സഹായം നൽകുന്നവർ പഠിച്ച സരസ്വതി ക്ഷേത്രത്തിന് സംഭാവന നൽകാൻ തയ്യാറായാൽ സ്‌കൂളുകൾ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.തിരുവനന്തപുരം ജില്ലയിൽ അട്ടകുളങ്ങര സെൻട്രൽ എച്ച് എസിന് ഒരു കോടി സഹായം നൽകുമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Read More >>