"മനഃസാക്ഷി ഉള്ളവരെ ഞെട്ടിക്കുന്ന വിധി": പിണറായി വിജയന്‍

സൗമ്യയുടെ കുടുംബത്തിന്‌ നീതി ലഭ്യമാക്കുന്നതിന് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

"മനഃസാക്ഷി ഉള്ളവരെ ഞെട്ടിക്കുന്ന വിധി": പിണറായി വിജയന്‍

തിരുവനന്തപുരം∙ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സൗമ്യയുടെ കുടുംബത്തിന്‌ നീതി ലഭ്യമാക്കുന്നതിന് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സുപ്രീംകോടതിയുടെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണെന്നും  സാമാന്യബുദ്ധിക്ക്‌ അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന്‌ വില കല്‍പ്പിക്കുന്ന ആരെയും ഉത്‌കണ്‌ഠപ്പെടുത്തുന്നതുമാണ്‌ ഈ വിധിയെന്നും മുഖ്യമന്ത്രി തന്‍റെ പോസ്റ്റില്‍ കുറിച്ചു.

"സൗമ്യയ്‌ക്ക്‌ അനുഭവിക്കേണ്ടിവന്ന ക്രൂരമായ ദുരന്തത്തിന്‌ നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സൗമ്യയുടെ അമ്മയുടെയും സമൂഹത്തിന്റെയാകെയും ചിന്ത ന്യായയുക്തമാണ്‌. ആ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിയെ റിവ്യൂ പെറ്റീഷനുമായി സമീപിക്കും. സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു എന്ന്‌ ഉറപ്പുനല്‍കാനും എല്ലാ ശ്രമങ്ങളും നടത്തും. അതിനായി ആ അമ്മയെ കാണും. സൗമ്യയുടെ ഓര്‍മ്മയ്‌ക്ക്‌ നീതി കിട്ടാന്‍ വേണ്ടി പഴുതടച്ച്‌ എല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്‌. അത്‌ ചെയ്യുകതന്നെ ചെയ്യും". മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു.

Read More >>