അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കൊമ്പുകോര്‍ത്ത് ഹില്ലരിയും ട്രമ്പും, തീ പാറിയ സംവാദം

മൂന്നു ദശകത്തിനിടയിലെ ഏറ്റവും വാശിയേറിയ സംവാദമാണ് ഹില്ലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച തുടങ്ങിയത്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കൊമ്പുകോര്‍ത്ത് ഹില്ലരിയും ട്രമ്പും, തീ പാറിയ സംവാദം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യ പരസ്യ സംവാദത്തില്‍ സ്ഥാനാര്‍ഥികളായ ഹില്ലരി ക്‌ളിന്റണും ഡൊണാള്‍ഡ് ട്രംപും കൊമ്പുകോര്‍ത്തു. ആദ്യഘട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു ദശകത്തിനിടയിലെ ഏറ്റവും വാശിയേറിയ സംവാദമാണ് ഹില്ലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച തുടങ്ങിയത്. ഓരോ ചോദ്യത്തിന്റെയും മറുപടിക്ക് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത് രണ്ടു മിനിറ്റ്. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള മറുപടികള്‍. എന്‍ബിസി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു ആദ്യ സംവാദത്തില്‍ മോഡറേറ്റര്‍. ഹാഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസിലാണ് പരസ്യ സംവാദം നടന്നത്.


നികുതിയെ കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു. ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയില്‍ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു ഹിലരിയുടെ മറുപടി. ഇ-മെയിലിന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലരി മറുപടി നല്‍കി.

donald and hillery

സാമ്പത്തിക സമത്വത്തെക്കുറിച്ച് ഹില്ലരി സംസാരിച്ചപ്പോള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തട്ടിയെടുക്കുന്നു എന്നായിരുന്നു ട്രംപിന്റെ പറഞ്ഞത്. അതേസമയം, ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ഹില്ലരിയുടെ പരാമര്‍ശം വാക്കേറ്റത്തിനിടയാക്കി. പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്ന് ഹില്ലരി പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് എന്റെ സ്വപ്നം. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ഹില്ലരി കൂട്ടിച്ചേര്‍ത്തു.


ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ ധാര്‍മികത ഇല്ലാത്തതാണെന്നു പറഞ്ഞ ഹില്ലരിക്കെതിരെ ഇ-മെയില്‍ വിവാദം ഉയര്‍ത്തി ട്രംപ് പ്രതിരോധിച്ചു. മാത്രമല്ല ഹില്ലരിയുടെ സംഭാഷണത്തില്‍ ഇടയ്ക്കു കയറി തടസപ്പെടുത്തുന്ന രീതിയാണ് ട്രംപ് സ്വീകരിച്ചത്. ഇത് ഹില്ലരിയുടെ പ്രകടനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. 90 മിനിറ്റ് നീളുന്ന സംവാദത്തില്‍ 15 മിനിറ്റിന്റെ ആറു പകുതികളാണ് ഉണ്ടാവുക. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ സംവാദം തന്നെ ലോകശ്രദ്ധയാകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലരി തിരിച്ചടിച്ചു. മാറി വന്ന സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്നായിരുന്നു ഹിലരി തിരിച്ചടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. 1980ല്‍ റോണള്‍ഡ് റീഗനും ഡിമ്മി കാര്‍ട്ടറും തമ്മില്‍ നടന്നസംവാദമാണ് ഇതിന് മുമ്പ് ഏറ്റവും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. എട്ടു കോടി ജനങ്ങളാണ് അന്ന് സംവാദം കണ്ടത്.

Read More >>