നേതാക്കളുടെ സൗകര്യത്തിനൊത്ത് ചരമദിനങ്ങള്‍ മാറ്റുന്നു; കോഴിക്കോട് കോണ്‍ഗ്രസില്‍ കലാപം

നേരത്തെ മുൻ മന്ത്രി എ സുജനപാല്‍ അനുസ്മരണദിനത്തിലും ആഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

നേതാക്കളുടെ സൗകര്യത്തിനൊത്ത് ചരമദിനങ്ങള്‍ മാറ്റുന്നു; കോഴിക്കോട് കോണ്‍ഗ്രസില്‍  കലാപം

കോഴിക്കോട്: ചരമദിന പരിപാടികള്‍ നേതാക്കളുടെ സൗകര്യത്തിനൊത്ത് മാറ്റുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. സെപ്റ്റംബര്‍ 11 ആം തീയതിയിലെ എന്‍പി മൊയ്ദീന്‍ ചരമദിനം സെപ്റ്റംബര്‍ 22ന് ആഘോഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. നേരത്തെ മുൻ മന്ത്രി എ സുജനപാല്‍ അനുസ്മരണദിനത്തിലും ആഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴും സമാനമായി വിവാദം ഉടലെടുത്തിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ഒരു കൂട്ടം അണികളെ പ്രകോപിതരാക്കിയത്.

പാര്‍ട്ടിക്കകത്ത് ഉയരുന്ന ആരോപണങ്ങള്‍ പുറത്തെത്തിയതോടെ വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് കെ സി അബു രംഗത്തെത്തി. പെരുന്നാള്‍ തലേന്ന് ആയതിനാലാണ് പതിനൊന്നാം തീയതിയിലെ അനുസ്മരണം മാറ്റിവച്ചതെന്നു കെസി അബു പറഞ്ഞു. ആ ദിവസം രാവിലെ തന്നെ തന്നെ താനും ഉമ്മന്‍ചാണ്ടിയും എന്‍പി മൊയ്ദീന്റെ വീട്ടില്‍ ചെന്നിരുന്നുവെന്നും കെസി അബു മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പെരുന്നാള്‍ തലേന്ന് ആയതിനാലാണ് അനുസ്മരണം മാറ്റിവച്ചത് എന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന വാദമാണ് ഇപ്പോള്‍ ജില്ലാ കോണ്‍ഗ്രസില്‍ ഉയരുന്നത്.

Read More >>