നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ആദിവാസികളുടെ ജീവിതം ദുരിതത്തിലെന്ന് സികെ ജാനു

ആദിവാസികളുടെ അവസ്ഥയെ സംബന്ധിച്ച് മോദിക്കു വിശദമായ കത്തെഴുതാന്‍ ഒരുങ്ങുകയാണ് സികെ ജാനു

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ആദിവാസികളുടെ ജീവിതം ദുരിതത്തിലെന്ന് സികെ ജാനു


കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കേരളത്തിലെ ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി തുടരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി സികെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മത്സരിച്ചിരുന്നു. ജാനുവും കൂട്ടരും ചേര്‍ന്ന് രൂപം കൊടുത്ത ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍ഡിഎ ഘടകകക്ഷി ആക്കാമെന്ന വാഗ്ദാനത്തിന്‍മേലാണ് മത്സരിക്കാന്‍ തയ്യാറായത്. തിരഞ്ഞെടുപ്പിന് ശേഷം പക്ഷെ ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. ഇത്കൂടാതെ മറ്റ് പല വാഗ്ദാനങ്ങളും ബിജെപി നേതൃത്വം നിറവേറ്റിയിട്ടില്ല എന്നാണ് ജാനുവിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍, ആദിവാസികളുടെ അവസ്ഥയെ സംബന്ധിച്ച് മോദിക്കു വിശദമായ കത്തെഴുതാന്‍ ഒരുങ്ങുകയാണ് സികെ ജാനു. ആദിവാസികള്‍ക്കിടയിലെ ശിശുമരണനിരക്ക് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മുത്തങ്ങ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആദിവാസികളുടെ പേരുകള്‍ എഴുതിത്തള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുമെന്ന് ജാനു വ്യക്തമാക്കി.

Read More >>