സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതിവിധി മറ്റൊന്നാകുമായിരുന്നുവെന്ന് സികെ ജാനു

ദളിത് പെണ്‍കുട്ടിയായതിനാലാണ് സൗമ്യയുടെ വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങിപ്പോയത്. ഇന്ന് കേരളത്തില്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് സിപിഐ(എം)ഉം യുഡിഎഫും ചേര്‍ന്നാണ്.

സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതിവിധി മറ്റൊന്നാകുമായിരുന്നുവെന്ന് സികെ ജാനു

ദളിത് സമുദായത്തിലല്ലാതെ മറ്റേതെങ്കിലും സമുദായത്തിലാണ് സൗമ്യ ജനിച്ചിരുന്നുവെങ്കില്‍ കോടതി വിധി മെറ്റാന്നാകുമായിരുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി കെ ജാനു. ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവളായിരുന്നു സൗമ്യയെങ്കില്‍ സുപ്രീംകോടതി വിധി വന്ന നാള്‍ കേരളം കത്തുമായിരുന്നെന്നും അവര്‍ സൂചിപ്പിച്ചു. കോഴിക്കോട് ബിജെപി സംഘടിപ്പിച്ച ദളിത് രാഷ്ട്രീയത്തിന്റെ അര്‍ഥതലങ്ങള്‍ എന്നസെമിനാറില്‍ സംസാരിക്കവേയാണ് ജാനു ഈ പരാമര്‍ശം നടത്തിയത്.


ദളിത് പെണ്‍കുട്ടിയായതിനാലാണ് സൗമ്യയുടെ വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങിപ്പോയത്. ഇന്ന് കേരളത്തില്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് സിപിഐ(എം)ഉം യുഡിഎഫും ചേര്‍ന്നാണ്. നിയമവ്യവസ്ഥയില്‍പ്പോലും ദളിതരെ രണ്ടാം തരക്കാരായി കാണുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്നും ജാനു പറഞ്ഞു.

ദളിതരെ കൂടെ നിര്‍മത്തണ്ടവര്‍ അകറ്റി നിര്‍ത്തുകയാണ്. ജനാധിപത്യം, വികസനം തുടങ്ങി എല്ലാ മേഖലകളിലും ദളിതര്‍ക്കും അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കപ്പെടുന്നില്ലെന്നും ജാനു പറഞ്ഞു. ഈ സ്ഥതിവിശേഷം മാറി ദളിതരും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടാകണമെന്നും ഒരു വിഭാഗത്തെ എല്ലാക്കാലത്തും പീഡിപ്പിച്ച് നിര്‍ത്താമെന്ന് കരുതരുതെന്നും ജാനു പ്രസംംത്തില്‍ സൂചിപ്പിച്ചു.

Read More >>