സംസ്‌ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി : വൃദ്ധയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു

ചേര്‍ത്തല സ്വദേശിനി ലീലാമ്മ (72)യുടെ മൃതദേഹമാണ് ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചത്‌

സംസ്‌ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി : വൃദ്ധയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു

ആലപ്പുഴ: മൃതദേഹം സംസ്ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് ക്രിസ്ത്യന്‍ പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, വൃദ്ധയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ആലപ്പുഴ ഉഴുവയിലാണ് സംഭവം. ചേര്‍ത്തല സ്വദേശിനി ലീലാമ്മ (72)യുടെ മൃതദേഹമാണ് ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചത്‌.

മരണമടഞ്ഞ ലീലാമ്മയുടെ മൃതദേഹം ഉഴുവ സെന്റ് അന്നാസ് പള്ളിസെമിത്തേരിയില്‍ സംസ്ക്കരിക്കണം എന്ന് അപേക്ഷ നല്‍കിയെങ്കിലും ലീലാമ്മയും കുടുംബവും പള്ളിയില്‍ പതിവായി എത്താറില്ലെന്നാരോപിച്ചു  പള്ളി അധികൃതര്‍ ഇതിന് തടസ്സം നിന്നു. തുടര്‍ന്ന്, പള്ളിയില്‍ പതിവായി വരാത്തതിനും വിശേഷാവസരങ്ങളില്‍ മാത്രം വന്നതിനും മാപ്പ് അപേക്ഷ നല്‍കിയാല്‍ മാത്രം സംസ്ക്കരിക്കാമെന്ന് അധികൃതര്‍ പറഞ്ഞതായി ലീലാമ്മയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. തുടര്‍ന്നാണ്‌ ഹിന്ദു ആചാരപ്രകാരം സംസ്ക്കാരച്ചടങ്ങുകള്‍ നടത്താന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരായത്.

പട്ടണക്കാട് സര്‍ക്കാര്‍ സ്ക്കൂളിലെ വിരമിച്ച ഹെഡ്മിസ്ട്രസ്സ് ആണ് ലീലാമ്മ. ഭര്‍ത്താവ് ജോര്‍ജ്ജ് അഭിഭാഷകനാണ്. ഏറെനാളായി അദ്ദേഹം പള്ളിയിലെ കൈക്കാരനായി സേവനമനുഷ്ഠിച്ച് വരികയാണ്.

Read More >>