ഓണത്തിനിടയില്‍ 'ചിപ്സ്' കച്ചവടം; പക്ഷെ കിലോയ്ക്ക് 300 രൂപ കൊടുക്കണം

ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു

ഓണത്തിനിടയില്‍കേരളം കാണാന്‍ വരുന്നവര്‍ ഒരുപാട് കഴിക്കാന്‍ ആഗ്രഹിക്കുന്ന  മലയാളികളുടെ സ്പെഷ്യല്‍ ഐറ്റമാണ് ഏത്തക്കാ വറ്റല്‍ അല്ലെങ്കില്‍ ചിപ്സ്. വര്‍ഷം മുഴുവന്‍ ഏത്തക്കാ വറ്റല്‍ കൊണ്ട് ആറാട്ട് നടത്തിയാലും ഓണാ സദ്യയോടൊപ്പം ഉപ്പേരിയും ചിപ്സും മലയാളിക്ക് നിര്‍ബന്ധമാണ്‌. എന്നാല്‍ ഈ ഓണക്കാലത്ത് ചിപ്സും ചവച്ചു സദ്യയുണ്ണാന്‍ മലയാളി അല്‍പ്പം വിയര്‍ക്കേണ്ടി വരും.

കഴിഞ്ഞ ഓണക്കാലത്ത് 175 രൂപയ്ക്ക് ലഭ്യമായിരുന്ന ചിപ്സ്  ഇത്തവണ വിപണിയില്‍ ലഭിക്കുന്നത്  300 രൂപക്ക് മുകളിലാണ്. സാധാരണ ചിപ്സ് 300 രൂപയ്ക്ക് ലഭിക്കുമ്പോള്‍ പഴം ചിപ്‌സാണെങ്കില്‍ 340 കൊടുക്കണം.

ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു കിലോ ഏത്തക്കായുടെ വില 45 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 65ന് മുകളിലെത്തി. ഓണമടുക്കുമ്പോള്‍ ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍നിന്ന് ഏത്തക്ക വരാത്തതാണ് ഈ വിലകയറ്റത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ന്യായമായ വില കിട്ടാത്തതിനാല്‍ തമിഴ് കര്‍ഷകര്‍ വാഴകൃഷിയില്‍നിന്ന് പിന്മാറിയതും മറ്റു മേഘലകളില്‍ വ്യാപക കൃഷിനാശമുണ്ടായതും  വിലകയറ്റത്തിന് കാരണമായി.

Read More >>