സാം മാത്യുവിന്റെ കവിതകള്‍ പുസ്തകമാക്കാനുള്ള ഡിസി ബുക്‌സിന്റെ നീക്കം മലയാള പ്രസാധന രംഗത്തിന്റെ അന്തസ്സ് കെടുത്തുമെന്ന് മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

"സഖാവ്" എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലാകെ പടര്‍ന്നുപടിച്ച രചന പൈങ്കിളിയും സ്ത്രീവിരുദ്ധതയാല്‍ സമ്പന്നവുമായിരുന്നെങ്കിലും ക്ഷമിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സൃഷ്ടിയെന്ന രീതിയില്‍ കൈരളി ടിവിയില്‍ കൂടി വന്ന രചന ഒരുതരത്തിലും അത് അര്‍ഹിക്കുന്നില്ലെന്നും റുബിന്‍ പറയുന്നു.

സാം മാത്യുവിന്റെ കവിതകള്‍ പുസ്തകമാക്കാനുള്ള ഡിസി ബുക്‌സിന്റെ നീക്കം മലയാള പ്രസാധന രംഗത്തിന്റെ അന്തസ്സ് കെടുത്തുമെന്ന് മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

സാം മാത്യുവിന്റെ കവിതകള്‍ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ഡിസി ബുക്‌സിനെതിരെ നാഷണല്‍ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റുബിന്‍ ഡിക്രൂസ്. എഴുത്തിന്റെ വിദ്യകള്‍ പരിചയിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ കടുത്ത സ്ത്രീവിരുദ്ധത പുസ്തകമാക്കാനുള്ള ഡിസി ബുക്‌സിന്റെ തയ്യാറെടുപ്പ് മലയാള പ്രസാധന രംഗത്തിന്റെ അന്തസ്സ് കെടുത്തുമെന്ന് അദ്ദേഹം പറയുന്നു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും മുപ്പത് വര്‍ഷമായി പ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നയാളുമായ റുബിന്‍ ഡിക്രൂസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായ ഭാഷയിലാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്.


സഖാവ് എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലാകെ പടര്‍ന്നുപടിച്ച രചന പൈങ്കിളിയും സ്ത്രീവിരുദ്ധതയാല്‍ സമ്പന്നവുമായിരുന്നെങ്കിലും ക്ഷമിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സൃഷ്ടിയെന്ന രീതിയില്‍ കൈരളി ടിവിയില്‍ കൂടി വന്ന രചന ഒരുതരത്തിലും അത് അര്‍ഹിക്കുന്നില്ലെന്നും റുബിന്‍ പറയുന്നു. ടിവിയിലെ ഒരു സംഭാഷണത്തില്‍ ഈ രചന വായിക്കപ്പെടുന്നതിനെക്കാളും, കാമ്പസില്‍ കുട്ടികള്‍ പരസ്പരം ചൊല്ലി കേള്‍ക്കുന്നതിനെക്കാളും ഗുരുതരമായ പ്രശ്‌നമാണ് ഡിസി പോലെ വ്യവസ്ഥാപിതമായ ഒരു പ്രസാധകന്‍ ഇത് കവിത എന്ന പേരില്‍ പുസ്തകമാക്കുമ്പോള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ശോഭാ ഡേ, ഖുഷ്വന്ത് സിങ് തുടങ്ങിയവര്‍ എഴുതിയിരുന്ന ഇക്കിളിക്കഥകള്‍ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചാലും തങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും ആ കച്ചവടം വേണ്ട എന്നും ഡിസി കിഴക്കേമുറി പറഞ്ഞിട്ടുണ്ടെന്നും തന്റെ പ്രസാധനത്തിന്റെ ധാര്‍മികത എന്താണെന്ന് ഒരു ഇന്റര്‍വ്യൂവില്‍ ഡിസി കിഴക്കേമുറി തന്നോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഡിസി കിഴക്കേമുറിയുടെ പാരമ്പര്യം രവി ഡിസി കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

ഒരു വിവാദം കൊണ്ട് കുറച്ച് കച്ചവടം കൂടുതല്‍ നടക്കുമായിരിക്കും. അങ്ങനെയുള്ളവയെ ആഞ്ഞുപുല്കുന്ന ഒരു രീതി മലയാള പ്രസാധനരംഗത്ത് ഇന്ന് ഉണ്ട്. അതൊരു തിരിഞ്ഞു നടക്കലാണ്. പക്ഷേ, ഇത്രയും സ്ത്രീ വിരുദ്ധമായ, ബലാത്സംഗത്തെ മഹത്വവത്ക്കരിക്കുന്ന, സ്വയം കവിതയെന്നും കവിയെന്നും വിളിക്കാനുള്ള വിവരക്കേടുള്ള രചനകളെ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാമോ?- റുബിന്‍ ചോദിക്കുന്നു. അതല്ല ഡിസി ബുക്‌സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ വായനക്കാര്‍ അതിനെ നിരാകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്ത്രീവിരുദ്ധതയെ എതിര്‍ക്കുന്നതിലൂടെ ഉണ്ടായ തര്‍ക്കത്തെ കച്ചവടമൂല്യമാക്കി മാറ്റാനുള്ള ശ്രമത്തെ കേരളത്തിലെ വായനസമൂഹം തള്ളിക്കളയണം- റുബിന്‍ പറയുന്നു.

Read More >>