ചാപിള്ളയെ പേറി അഞ്ച് ദിവസം കഴിഞ്ഞ ഛത്തീസ്ഘട്ട് യുവതി മരണത്തിന് കീഴടങ്ങി

ലോകരാജ്യങ്ങളില്‍ മരണത്തിന് കീഴ്പ്പെടുന്ന ഗര്‍ഭിണികളായ സ്ത്രീകളില്‍ ഏഴില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ളതാകും എന്ന് മെഡിക്കല്‍ മാഗസിന്‍ ആയ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്ഷം മാത്രം 45,000 സ്ത്രീകള്‍ മരണപ്പെട്ടു എന്നുള്ളത് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു എന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാപിള്ളയെ പേറി അഞ്ച് ദിവസം കഴിഞ്ഞ ഛത്തീസ്ഘട്ട് യുവതി മരണത്തിന് കീഴടങ്ങി

ചാപിള്ളയെ പേറി അഞ്ച് ദിവസം കഴിച്ചു കൂട്ടിയ ഛത്തീസ്ഘട്ട് യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങി. എട്ട് മാസം ഗർഭിണിയായിരുന്ന സരസ്വതി എന്ന 22കാരിക്കാണ് ആശുപത്രികളുടെ പണക്കൊതിയിൽ ദാരുണമായ അന്ത്യം സംഭവിച്ചത്. ഗുരുതരമായ അണുബാധയാണ് യുവതിയുടെ മരണത്തിനടയാക്കിയത്.

ഗർഭാവസ്ഥ സ്ഥിതീകരിച്ചതിന് ശേഷം സരസ്വതി ഭർത്താവ് ഗുലാബ് ദാസിനൊപ്പം പതിവായി ജമുനാ ദേവി മെമ്മോറിയൽ മറ്റേർണിറ്റി ആശുപത്രിയിലായിരുന്നു ചികിൽസാ തേടിയിരുന്നത്. കഴിഞ്ഞാഴ്ചയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ അടിയന്

തര ചികിൽസക്കായി പതിനായിരം രൂപ മുൻകൂറായി അടയ്ക്കണമെന്നും ഒപ്പം മൂന്ന് യൂണിറ്റ് രക്തം രോഗിയുടെ ബന്ധുക്കൾ തന്നെ ക്രമീകരിക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. തനിക്ക് അസഹനീയമായ വേദനയുണ്ടാകുന്നുവെന്ന് സരസ്വതി അറിയിച്ചപ്പോൾ, എങ്കിൽ മറ്റെതെങ്കിലും ആശുപത്രിയിലെ ചികിൽസ തേടുന്നതായിരിക്കും ഉചിതമെന്നായിരുന്നു ഇവരുടെ നിലപാട്.

തുടർന്ന് ഇവർ കൃഷ്ണാ എന്ന സ്വകാര്യ ആശുപത്രിയെ സമീപിക്കുകയും, രോഗിയുടെ നില വഷളായതിനാൽ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സരസ്വതി പിന്നീട് ചികിൽസ തേടിയ സൃഷ്ടി എന്ന ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചെങ്കിലും, അടുത്ത ദിവസം (ചൊവ്വാഴ്ച) ഓപ്പറേഷൻ നടത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ തിങ്കളാഴ്ച രാത്രിയിൽ തന്നെ സരസ്വതി മരണത്തിന് കീഴടങ്ങി.

ഗർഭസ്ഥ ശിശു മരിച്ചിട്ട് അഞ്ച് ദിവസമായതിനെ തുടർന്ന് ഗർഭാശയത്തിലുണ്ടായ അണുബാധ മാതാവിന്റെ ശരീരം മുഴുവൻ പടരുകയും ചെയ്തതാണ് മരണകാരണം.

സരസ്വതിയുടെ മരണത്തിൽ ഛത്തീസ്ഘട്ട് വനിതാ കമ്മീഷൻ സ്വയമേവാ കേസെടുത്തിട്ടുണ്ട്.

ലോകരാജ്യങ്ങളില്‍ മരണത്തിന് കീഴ്പ്പെടുന്ന ഗര്‍ഭിണികളായ സ്ത്രീകളില്‍ ഏഴില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ളതാകും എന്ന് മെഡിക്കല്‍ മാഗസിന്‍ ആയ ലാന്‍സെറ്റ് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതായത് ലോകശതമാനത്തില്‍ 15% മാണ് ഈ കണക്ക്. കഴിഞ്ഞ ഒരു വര്ഷം മാത്രം 45,000 സ്ത്രീകള്‍ മരണപ്പെട്ടു എന്നുള്ളത് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു എന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.