ചേതന്‍ ഭഗത്തിന്റെ 'ഒരിന്ത്യന്‍ പെങ്കൊച്ച്' ഒക്ടോബര്‍ ഒന്നിന് നാട്ടിലിറങ്ങുമ്പോള്‍

ഹാഫ് ഗേൾ ഫ്രണ്ട് വരെയുള്ള കാലത്തെ ചൂടപ്പനോവലിസ്റ്റ് എന്നതിനപ്പുറം വിവാദ രാഷ്ട്രീയ പരാമർശങ്ങൾ ചേതന്റെ നോവലുകളോടുള്ള കമ്പം കുറയ്ക്കുമോ എന്ന ചോദ്യം നിലനിൽക്കെയാണ് 'ഇന്ത്യൻ പെങ്കൊച്ചി'ന്റെ വരവ്. ഫെമിനിസത്തോടുള്ള നിലപാടുകൾ പരസ്യമായി പറയേണ്ടി വരും നോവലിൽ. പ്രത്യേകിച്ച് മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീയാണ് നരേറ്റർ.

ചേതന്‍ ഭഗത്തിന്റെ

ഒക്ടോബർ ഒന്നിന് മുംബൈയിൽ വെച്ച് രാജ്യത്തെ സൂപ്പർ മെഗാ പുസ്തക പ്രകാശനം നടക്കും- ചേതൻ ഭഗതിന്റെ പുതിയ നോവൽ വൺ ഇന്ത്യൻ ഗേൾ വായനക്കാരിലേയക്കിറങ്ങും. മുൻ സൂപ്പർ ഹിറ്റ് നോവലുകളെല്ലാം ബോളിവുഡിൽ സിനിമയായതു പോലെ ഇതും സിനിമയാകും. അപ്പോഴുണ്ട് കങ്കണ റാവത്ത് നോവലിസ്റ്റിനോട് പരസ്യമായി ആവശ്യപ്പെടുന്നു, ആ ഇന്ത്യൻ ഗേളായി തനിക്ക് വേഷമിടണമെന്ന്. വെറുതെയങ്ങ് പറഞ്ഞതല്ല, നോവൽ പ്രകാശിതമാകും മുൻപ് വായിക്കാൻ അവസരം ലഭിച്ചപ്പോഴാണ് നോവലിലെ രാധികയാകാനുള്ള അനുരാഗം കങ്കണ തുറന്നു പറഞ്ഞത്.


നോവൽ കങ്കണയാണ് പ്രകാശനം ചെയ്യുന്നത് ആർമി ഓഫീസറുടെ മകനായി ജനിച്ച, പട്ടാള സൈനിക സ്‌കൂളിൽ പഠിച്ച ചേതന്റെ കടുത്ത ദേശീയതാ വാദം മോഡി സർക്കാരിനുള്ള വാലാട്ടമായി വിമർശിക്കപ്പെടുകയായിരുന്നു. ഹാഫ് ഗേൾ ഫ്രണ്ട് വരെയുള്ള കാലത്തെ ചൂടപ്പനോവലിസ്റ്റ് എന്നതിനപ്പുറം വിവാദ രാഷ്ട്രീയ പരാമർശങ്ങൾ ചേതന്റെ നോവലുകളോടുള്ള കമ്പം കുറയ്ക്കുമോ എന്ന ചോദ്യം നിലനിൽക്കെയാണ് 'ഇന്ത്യൻ പെങ്കൊച്ചി'ന്റെ വരവ്. ഫെമിനിസത്തോടുള്ള നിലപാടുകൾ പരസ്യമായി പറയേണ്ടി വരും നോവലിൽ. പ്രത്യേകിച്ച് മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീയാണ് നരേറ്റർ. 'പുരുഷാധിപത്യക്കാരാ നിന്റെ പെൺഭാഷയൊന്ന് കേൾക്കട്ടെ'- എന്ന വിധം നോവലിറങ്ങാൻ കാത്തിരിക്കുകയാണ് വിമർശകർ. സ്ത്രീപക്ഷ നിലപാടുകൾ ശക്തമായ ഇന്ത്യയിൽ സ്ത്രീവിരുദ്ധമായ നോവലായി വൺ ഇന്ത്യൻ ഗേൾ വിലയിരുത്തപ്പെട്ടാൽ, ചേതൻ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തോട് ചേർത്ത് വായിക്കപ്പെടും.

ഹാരിപോട്ടറെ കടത്തിവെട്ടിയ മുൻകൂർ ബുക്കിങ്ങാണ് പുസ്തകത്തിന് ഉണ്ടായിട്ടുള്ളത് എന്നൊക്കെ വാർത്തകൾ വന്നു. ബുക്കിങ്ങിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ ചരിത്രം സൃഷ്ടിച്ചുവെന്ന് വിതരണക്കാരായ ആമസോൺ തന്നെ പ്രഖ്യാപിച്ചു.

പുതിയ നോവൽ പ്രഖ്യാപിച്ചു കഴിഞ്ഞ് ആഗസ്റ്റ് 24ന് ട്വിറ്ററിൽ ചേതനിട്ട പോസ്റ്റ് ഇങ്ങനെ- എന്റെ എല്ലാ നോവലുകളിലും കേന്ദ്രകഥാ പാത്രങ്ങളുടെ പേര് കൃഷ്ണനിൽ നിന്നുള്ള സ്വാധീനമാണ്. ഓരോ ബുക്കിലും കുറഞ്ഞത് നൂറു തവണയെങ്കിലും ആ പേര് പരാമർശിച്ചിട്ടുണ്ട്. ഓരോ ബുക്കിനും എനിക്ക് ഒരു കോടി വീതം വായനക്കാരുണ്ട്. അങ്ങനെ ഏഴു പുസ്തകങ്ങളിലൂടെ എഴുന്നൂറു കോടി തവണ കൃഷ്ണനാമം ആവർത്തിച്ച് ഉരുവിടപ്പെട്ടു. എനിക്കൊത്തിരി തന്ന കൃഷ്ണനുള്ള കുഞ്ഞുപകാരമാണത്'

chetan 5അതു പറയുക മാത്രമല്ല, സംശയമുണ്ടാകാതിരിക്കാൻ കൃഷ്ണനിൽ നിന്നുള്ള നാമങ്ങളും ബ്രാക്കറ്റിൽ നോവലുകളും ഇങ്ങനെ കൊടുത്തിരിക്കുന്നു ചേതൻ. ഹരി (ഫൈവ് പോയിന്റ് സം വൺ), ശ്യാം (വൺ നൈറ്റ് അറ്റ് കോഫി ഷോപ്പ്), ഗോവിന്ദ് (ദി ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്), കൃഷ് (2 സ്റ്റേറ്റ്സ്), ഗോപാൽ (റെവല്യൂഷൻ 2020), മാധവ് (ഹാഫ് ഗേൾ ഫ്രണ്ട്), രാധിക (വൺ ഇന്ത്യൻ ഗേൾ) അതെ രാധിക, കണ്ണന്റെ പ്രിയ സഖി, ആ പേര് 100 കോടി തവണ ആവർത്തിപ്പിച്ച് കൃഷ്ണാനോട് നന്ദി പറയുകയാണ് താനെന്ന് തുറന്നു പറഞ്ഞു തന്നെയാണ് ഹിന്ദുത്വവാദികൾ രാജ്യം ഭരിക്കുന്ന നാട്ടിൽ പുതിയ നോവലുമായി വരുന്നത്.വിതരണക്കാർ 176 രൂപ മുഖവിലയുള്ള പുസ്തകത്തിന് 119 രൂപ പ്രീപബ്ലിക്കേഷൻ വിലയായിട്ട് കുതിച്ചു കയറുന്ന വിൽപ്പന പുസ്തകത്തിന് ലക്ഷ്യമിടുമ്പോഴും ചൂടപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോഴും ചേതന്റെ ഫേസ്ബുക്ക് പേജിൽ പ്രകാശനച്ചടങ്ങിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഇവന്റിൽ പോകും എന്നു പറഞ്ഞവർ 552 പേർ മാത്രം. ബുക്ക് റിവീൽ ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോ രണ്ടു ലക്ഷത്തോളംപേർ കണ്ടെങ്കിലും ഷെയർ ചെയ്യാൻ തയ്യാറായ് 362 പേർ മാത്രം.

6.97 ലക്ഷം പേർ കണ്ട ട്രെയ്ലറും ഷെയർ യ്തത് 2733 ഫാൻസ് മാത്രം. മുൻകൂർ ബുക്ക് ചെയ്യാനുള്ള ആമസോണിന്റെ പേജ് ഷെയർ ചെയ്തപ്പോൾ ലൈക്കടിച്ചത് രണ്ടായിരത്തിൽ താഴെ മാത്രം ആളുകൾ. ചേതന്റെ ആരാധകർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിൽ കാണിച്ചിരിക്കുന്ന തണുത്ത പ്രതികരണം വൺ ഇന്ത്യൻ ഗേളിനോടുമുണ്ടാകുമോയെന്ന് കണ്ടറിയാം. ഒക്ടോബർ ഒന്നിന് വൈകിട്ട് നാലിന് ചേതന്റെ ഇന്ത്യൻ പെങ്കൊച്ച് നാട്ടിലിറങ്ങും.

Read More >>