ചോദ്യങ്ങള്‍ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ 'ട്രോളാക്രമണം'

നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ട് ചെന്നിത്തലയിട്ട പോസ്റ്റിലാണ് ആളുകള്‍ ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചോദ്യങ്ങള്‍ കൊണ്ട് ചര്‍ച്ച സജീവമാക്കിയത്.

ചോദ്യങ്ങള്‍ ക്ഷണിച്ച പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാമത്തെ നിയമസഭാ സമ്മേളനം ഈ മാസം 26 മുതല്‍ ആരംഭിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഫേസ്ബുക്കിലിട്ട പോസ്റ്റില്‍  'ട്രോളാക്രമണം' .

നിയമസഭാ സമ്മേളനത്തിൽ പങ്കാളികളാകാൻ പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ട് ചെന്നിത്തലയിട്ട പോസ്റ്റിലാണ് ആളുകള്‍ ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചോദ്യങ്ങള്‍ കൊണ്ട് ചര്‍ച്ച സജീവമാക്കിയത്.

"നിങ്ങളുടെ നാട്ടിലെ ഒരു നീറുന്ന പ്രാദേശിക പ്രശ്നം മുതൽ സംസ്ഥനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങൾ വരെ ഞങ്ങളെ അറിയിക്കുക. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി അത് നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിക്കും. സർക്കാരിൽ നിന്ന് കിട്ടുന്ന മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. ഇതിന് പുറമേ പൊതുവായ വിഷയങ്ങളിൽ

നിങ്ങളുടെ നിലപാടും ഞങ്ങളെ‍‍ അറിയിക്കാം. അവ ഞങ്ങൾക്ക് വളരെ വിലപ്പെട്ടവയാണ്. ഈ ഫേസ്ബുക്ക് അക്കൗണ്ടു വഴിയാണ് നിങ്ങൾ നിർദ്ദേശങ്ങൾ അറിയിക്കേണ്ടത്. നിയമസഭാ പ്രവർത്തനം ജനകീയമാക്കുന്നതിനും നമുക്ക് ഒത്തൊരുമിച്ച് സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഈ ഉദ്യമത്തിൽ മനസ്സ് തുറന്ന് നിങ്ങളും പങ്കാളികളാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു." ചെന്നിത്തല തന്‍റെ പോസ്റ്റില്‍ പറയുന്നു.


ഈ പോസ്റ്റിന് താഴെ വന്ന കമന്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നത്. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍, അത് എന്ത് തന്നെയായാലും അതിന് കീഴില്‍ ചെന്നിത്തലയുടെ പേജ് മാനേജ് ചെയ്യുന്നവര്‍ ഇടുന്ന ' താങ്കളുടെ അഭിപ്രായം രേഖപെടുത്തിയതിനു നന്ദി' എന്നാ കമന്റാണ് ഏറെ ട്രോള്‍ ചെയ്യാപ്പെടുന്നത്.

ഫേസ്ബുക്കില്‍ സജീവമാകാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിന് ഊഷ്മള സ്വീകരണമാണ് അണികള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ട ലാല്‍ജി കൊള്ളനൂരിന്റെ ഘാതകരെ സിപിഐ(എം) സംരക്ഷിക്കുന്നുവെന്ന കമ്മന്റിനു വരെ പ്രതിപക്ഷ നേതാവ് നല്‍കുന്ന മറുപടി 'താങ്കളുടെ അഭിപ്രായം രേഖപെടുത്തിയതിനു നന്ദി'യെന്നാണ്.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റും കമന്റുകളും കാണാന്‍ ക്ലിക്ക് ചെയ്യുക

Read More >>