പാളത്തില്‍ വിള്ളല്‍; ചെന്നൈആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് പിടിച്ചിട്ടു

രാവിലെ 9.15ന് മൂന്നാമത്തെ ബോഗി കടന്നുപോയതിനുശേഷമാണ് ലൈന്‍ന്മാന്‍ അപകട സൂചന നല്‍കിയതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്

പാളത്തില്‍ വിള്ളല്‍; ചെന്നൈആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് പിടിച്ചിട്ടു

കൊച്ചി: രാവിലെ ഇടപ്പള്ളി-കളമശേരി പാതയിലാണ് സംഭവം. രാവിലെ 9.15ന് മൂന്നാമത്തെ ബോഗി കടന്നുപോയതിനുശേഷമാണ് ലൈന്‍ന്മാന്‍ അപകട സൂചന നല്‍കിയതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്. പാളത്തില്‍ അറ്റകുറ്റപ്പണി ചെയ്തതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

കഴിഞ്ഞ മാസം മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റി വന്‍ ദുരന്തം ഒഴിവായിരുന്നു. പാളത്തിലെ വിള്ളലായിരുന്നു അന്ന് അപകടത്തിലേക്ക് വഴിതെളിച്ചത്. അപകടശേഷം ദിവസങ്ങളോളം റെയില്‍ ഗതാഗതം താറുമാറായിരുന്നു.

Read More >>