ബിജെപി ദേശീയസമ്മേളനം കഴിഞ്ഞു മടങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാര്‍ മറിഞ്ഞു: അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ബിജെപി ദേശീയസമ്മേളനം കഴിഞ്ഞു മടങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാര്‍ മറിഞ്ഞു: അഞ്ച് പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ്:  കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചേറ്റുകുണ്ടില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. സമീപത്തെ ഭിത്തിയില്‍ ഇടിക്കാതിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു.

ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉദുമയിലെ അഡ്വ. കെ. ശ്രീകാന്ത്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, മണ്ഡലം ഭാരവാഹി പ്രദീപ് അടൂര്‍, യുവമോര്‍ച്ച ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ദിലീപ് കുമാര്‍, കാര്‍ ഡ്രൈവര്‍ കുമ്പളയിലെ ഗുരുപ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ പെട്ടവരെ കാസര്‍ഗോഡ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story by
Read More >>