കോഴിക്കോട് പുതിയറ ബിഇഎം സ്‌കൂളില്‍ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു: അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തിയ നിലയില്‍

അക്രമികള്‍ സ്‌കൂള്‍ ഓഫീസ് കുത്തിപ്പൊളിച്ച് അകത്ത് കയറിയ ശേഷം മറ്റ് മുറികളുടെ താക്കോള്‍ എടുത്താണ് അതിക്രമം നടത്തിയത്. തയ്യാറാക്കിയ ഭക്ഷണത്തില്‍ നിന്ന് ആവശ്യമുള്ളത് എടുത്ത് കഴിച്ചശേഷമാണ് അവ നശിപ്പിച്ചത്.

കോഴിക്കോട് പുതിയറ ബിഇഎം സ്‌കൂളില്‍ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു: അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തിയ നിലയില്‍

കോഴിക്കോട് : കൊച്ചു കുട്ടികളുടെ സന്തോഷം തല്ലികെടുത്തി പുതിയറ ബിഇഎം യുപി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളില്‍ ഇന്ന് ഓണാഘോഷ പരിപാടികള്‍ നടക്കാനിരിക്കെയാണ് ഇന്നലെ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നാനൂറ് പേര്‍ക്കോളം ഓണസദ്യയ്ക്കായി ഒരുക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മല-മൂത്രവിസര്‍ജ്ജനം നടത്തുകയും ചെയ്തത്. സ്‌കൂളിലെ കിണറും മലിനമാക്കിയതായി സംശയിക്കുന്നതായി അധ്യാപകര്‍ പറഞ്ഞു.

ഇന്ന് ഓണസദ്യ നടക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി 10 മണി വരെ അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ ണ്ടായിരുന്നു. സദ്യയ്ക്കാവശ്യമായ കുറച്ചു വിഭവങ്ങളും തയ്യാറാക്കിയിരുന്നു. ബാക്കി വിഭവങ്ങള്‍ തയ്യാറാക്കാനായി പുലര്‍ച്ചെ അഞ്ചോടെ സ്‌കൂളിലെത്തിയ അധ്യാപകരും കുട്ടികളും രക്ഷകര്‍തൃസമിതിയംഗങ്ങളുമാണ് ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

അക്രമികള്‍ സ്‌കൂള്‍ ഓഫീസ് കുത്തിപ്പൊളിച്ച് അകത്ത് കയറിയ ശേഷം മറ്റ് മുറികളുടെ താക്കോള്‍ എടുത്താണ് അതിക്രമം നടത്തിയത്. തയ്യാറാക്കിയ ഭക്ഷണത്തില്‍ നിന്ന് ആവശ്യമുള്ളത് എടുത്ത് കഴിച്ചശേഷമാണ് അവ നശിപ്പിച്ചത്. അതേസമയം സ്‌കൂളിലെ ഫയലുകളോ അടുക്കളയിലെ പാത്രങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.