ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍-ജപ്പാന്‍ കമ്പനികള്‍ സംയുക്തമായി വാക്‌സിന്‍ വികസിപ്പിക്കുന്നു

ഡങ്കി, സിക്ക വൈറസുകള്‍ പടര്‍ത്തുന്ന ഈഡിസ് ഏജിപ്തി, ഈഡിസ് അല്‍ബോപിക്ടസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയയുടേയും വാഹകര്‍.

ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍-ജപ്പാന്‍ കമ്പനികള്‍ സംയുക്തമായി വാക്‌സിന്‍ വികസിപ്പിക്കുന്നു

എംകെ ശുക്ല

ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ സംയുക്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കുമെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡൊമസ്റ്റിക് കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്(സൈഡസ് കാഡില)ഉം ജപ്പാന്റെ ടകേഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ലിമിറ്റഡും. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണെന്നും കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്  അറിയിച്ചു. നിലവില്‍ ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പുതിയ വാക്‌സിനുമായി എത്താനുള്ള കമ്പനികളുടെ പ്രഖ്യാപനം.


ചിക്കുന്‍ഗുനിയ വാക്‌സിന്‍ വഴി പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ടകേഡ വാക്‌സിന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രാഹുല്‍ സിംഗ്‌വി അറിയിച്ചു. സൈഡസുമായി ചേര്‍ന്ന് ധ്രുതഗതിയില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍ എത്രയും വേഗത്തില്‍ ലൈസന്‍സ് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. കൊതുകുകളില്‍ നിന്നും പകരുന്ന രോഗമാണ് ചിക്കുന്‍ഗുനിയ. വൈറസ് വാഹകരായ കൊതുകുകള്‍ കടിച്ചു നാല് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് രണ്ട് മുതല്‍ 12 ദിവസത്തിനുള്ളില്‍ ശരീരത്തില്‍ രോഗാവസ്ഥ പ്രകടമായി തുടങ്ങും. സന്ധിവേദനയടക്കമുള്ള ലക്ഷണങ്ങള്‍ ചിക്കുന്‍ഗുനിയയുടെ ലക്ഷണത്തെ സൂച്ചിപ്പിക്കുന്നു.

ഇന്ത്യ, ഇന്തോനേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, തായ്‌ലന്റ് എന്നിവിടങ്ങളിലായി 1.9 മില്യണ്‍ കേസുകളാണ് 2005 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. കരീബിയന്‍ ദ്വീപുകള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ് എന്നിവിടങ്ങളില്‍ 1.3 മില്യണ്‍ കേസുകളും 2015 വരെ റിപ്പോര്‍ട്ട് ചെയ്തു.

ഡങ്കി, സിക്ക വൈറസുകള്‍ പടര്‍ത്തുന്ന ഈഡിസ് ഏജിപ്തി, ഈഡിസ് അല്‍ബോപിക്ടസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയയുടേയും വാഹകര്‍.

Story by