ജിയോയെ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ ഒരുങ്ങിയിറങ്ങി ബിഎസ്എന്‍എല്‍; ബിഎസ്എന്‍എല്‍ 2ജി-3ജി യൂസര്‍മാര്‍ക്ക് വോയ്‌സ് കോള്‍ സൗജന്യമാകുന്നു

ജിയോയുടെ 149 രൂപയുടെ ബേസ് പ്ലാനിലേക്കാള്‍ തുച്ഛവുമായിരിക്കും ബിഎസ്എന്‍എല്‍ താരിഫുകളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ ഇന്ന് കൂടുതലുള്ളത്. ഈ വിപണികളായിരിക്കും ബിഎസ്എന്‍എല്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.

ജിയോയെ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ ഒരുങ്ങിയിറങ്ങി ബിഎസ്എന്‍എല്‍; ബിഎസ്എന്‍എല്‍ 2ജി-3ജി യൂസര്‍മാര്‍ക്ക് വോയ്‌സ് കോള്‍ സൗജന്യമാകുന്നു

ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയന്‍സ് ജിയോയുടെ മേധാവിത്വം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ രംഗത്ത്. ജിയോയുടെ വാഗ്ദാനങ്ങളെ കവച്ചുവെയ്ക്കുന്ന തരത്തില്‍ പ്ലാനുകള്‍ നിരത്തിയാണ് ബിഎസ്എന്‍എല്‍ പ്രതിരോധത്തിന് തയ്യാറെടുക്കുന്നത്. ബിഎസ്എന്‍എലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ്ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡാറ്റ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താത്ത ജിയോയ്ക്ക് കോള്‍ വിതരണത്തിലൂടെ മറുപടി നല്‍കുവാനാണ് ബിഎസ്എന്‍എല്‍ തീരുമാനം. 4ജി യൂസര്‍മാര്‍ക്ക് മാത്രമായി സൗകര്യങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്ന ജിയോയ്ക്ക് ബദലായി 2ജി, 3ജി യൂസര്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കലാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 2ജി, 3ജി യൂസര്‍മാര്‍ക്കും സൗജന്യ വോയ്സ് കോള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ന്യൂ ഇയര്‍ മുതല്‍ ആജീവനാന്ത വോയ്സ് പ്ലാന്‍ അവതരിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ജിയോയുടെ പ്ലാനുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ ലഭ്യമാക്കാനാണ് ശ്രമം. ജിയോയുടെ പെര്‍ഫോര്‍മന്‍സിനൊപ്പം ടെലികോം വിപണിയെ ഞങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുവരുകയാണ്. പുതിയ ഓഫറുകള്‍ അവതരിപ്പിക്കുമ്പോള്‍ ജിയോ പ്ലാനുകളുമായി 2-4 രൂപ വരെ വ്യത്യാസമുണ്ടാകും- ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറയുന്നു.

ജിയോയുടെ 149 രൂപയുടെ ബേസ് പ്ലാനിലേക്കാള്‍ തുച്ഛവുമായിരിക്കും ബിഎസ്എന്‍എല്‍ താരിഫുകളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ ഇന്ന് കൂടുതലുള്ളത്. ഈ വിപണികളായിരിക്കും ബിഎസ്എന്‍എല്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.

വീടുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും പ്രസ്തുത പ്ലാനുകള്‍ ഉപയോഗിക്കാമെന്ന് ശ്രീവാസ്തവ പറഞ്ഞു. ലാന്‍ഡ്ലൈന്‍ നെറ്റ്വര്‍ക്കുകളിലൂടെയുള്ള ഔട്ട്ഗോയിങ് കോളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ വീടിന് പുറത്താണെങ്കിലും സൗജന്യ കോള്‍ സേവനം ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി ഡേറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കി ജിയോയ്ക്ക് മറുപടി നല്‍കിയിരുന്നതിന് പിന്നാലെയാണ് പുതിയ ഓഫറുകളുടെ അവതരണം. മൊബൈല്‍ മത്സരരംഗത്തേക്ക് ബിഎസ്എന്‍എല്ലിന്റെ കടന്നുവരവ് വെട്ടിലാക്കുന്നത് എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികളെയാണ്. വൈകാതെ തന്നെ മൊബൈല്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ അവരും നിര്‍ബന്ധിതരായിരിക്കുകയാണ്.

Read More >>