24 മണിക്കൂർ അൺലിമിറ്റഡ് ഇന്റർനെറ്റ്, കോൾ ഓഫറുമായി ബിഎസ്എൻഎൽ

249 രൂപയ്ക്ക് ഒരു മാസ കാലാവധിയിൽ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാൻഡ് എന്ന ആകർഷകമായ ഡാറ്റാ പാക്കേജിനു പിന്നാലെ മറ്റൊരു വമ്പന്‍ ഓഫര്‍ പ്ലാനുകൂടി ബിഎസ്എന്‍എല്‍ പുറത്തിറക്കി കഴിഞ്ഞു.

24 മണിക്കൂർ അൺലിമിറ്റഡ് ഇന്റർനെറ്റ്, കോൾ ഓഫറുമായി ബിഎസ്എൻഎൽ

ജിയോ തരംഗത്തില്‍ മറ്റ് സേവന ദാതാക്കള്‍ പകച്ചുനില്‍ക്കുമ്പോള്‍, ജിയോയേ വെല്ലുന്ന പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു വമ്പിച്ച ജനപിന്തുണ നേടുകയാണ് ഇന്ത്യയുടെ സ്വന്തം നെറ്റ് വര്‍ക്കായ ബിഎസ്എന്‍എല്‍. 249 രൂപയ്ക്ക് ഒരു മാസ കാലാവധിയിൽ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാൻഡ് എന്ന ആകർഷകമായ ഡാറ്റാ പാക്കേജിനു പിന്നാലെ മറ്റൊരു വമ്പന്‍ ഓഫര്‍ പ്ലാനുകൂടി ബിഎസ്എന്‍എല്‍ പുറത്തിറക്കി കഴിഞ്ഞു.

ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്ന 1119 രൂപയുടെ ബിബിജി കോംപോ പ്ലാന്‍ പ്രകാരം 

പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റയും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ കോളുകളും ലഭിക്കും. ഈ കണക്‌ഷനൊപ്പം നൽകുന്ന അൺലിമിറ്റഡ് എസ്ടിഡി/ ലോക്കൽ ലാൻഡ് ലൈൻ കോളുകൾ ഇന്ത്യയിലെങ്ങും സൗജന്യമാണെന്നു മാത്രമല്ല, ടെലഫോൺ കണക്‌ഷന് പ്രതിമാസ വാടകയുമില്ല. 

നേരത്തെ പ്രഖ്യാപിച്ച, 249 രൂപയുടെ ബ്രോഡ്ബാൻഡ് പോസ്റ്റ്പെയ്ഡ് പ്ലാനിൽ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. ഇതോടൊപ്പം നൽകുന്ന ലാൻഡ് ലൈനിൽനിന്നു ദിവസവും രാത്രി ഒമ്പതു മുതൽ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകൾ ചെയ്യാം.

Read More >>