നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേര്‍ക്ക് പരിക്ക്

പ്രദേശത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ അഷ്‌റഫ്, അബ്ദുല്‍ ലത്തീഫ്, പോക്കര്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചേലക്കോടില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ അഷ്‌റഫ്, അബ്ദുല്‍ ലത്തീഫ്, പോക്കര്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

സന്ധ്യയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു.

Story by
Read More >>