വീടിന്റെ മട്ടുപ്പാവിൽ കൊതുകു വളരുന്നു; നടി സുസ്മിത സെന്നിനു മുനിസിപ്പൽ കോർപറേഷൻ നോട്ടീസ്

മട്ടുപ്പാവിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിനു വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

വീടിന്റെ മട്ടുപ്പാവിൽ കൊതുകു വളരുന്നു; നടി സുസ്മിത സെന്നിനു മുനിസിപ്പൽ കോർപറേഷൻ നോട്ടീസ്

മുംബൈ: ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി അധികൃതർ നടത്തിയ പരിശോധനയില്‍ നടി സുസ്മിത സെന്നിന്റെ ഖാർ റോഡിലെ വീടിന്റെ മട്ടുപ്പാവിൽ മൂന്നിടത്തു കൊതുകു വളരുന്നതായി കണ്ടെത്തിയതിനെത്തുടർന്നു ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അവർക്കു നോട്ടിസ് അയച്ചു.

മട്ടുപ്പാവിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിനു വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.  കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കാരണം ചൂണ്ടികാണിച്ചു നടൻ ഷാഹിദ് കപൂറിനും  ബിഎംസി നോട്ടിസ് അയച്ചിരുന്നു.

ബാന്ദ്രയിലുള്ള നടൻ ഷാറൂഖ് ഖാന്റെ വീടായ മന്നത്തിൽ മൂന്നുമണിക്കൂറോളം ബിഎംസി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വൃത്തിഹീനമായ സാഹച്ചര്യമൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.