ബ്ലാക്ക്ബെറി 'ഫോണ്‍' കച്ചവടം അവസാനിപ്പിക്കുന്നു

ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളുമായി ഒരു കാലത്ത് വിപണിയില്‍ നിറഞ്ഞുനിന്നിരുന്ന ബ്ലാക്ക്ബെറി ടച്ച് സ്ക്രീന്‍ ഫോണുകളുടെ വരവോടുകൂടിയാണ് കളമൊഴിഞ്ഞു തുടങ്ങിയത്.

ബ്ലാക്ക്ബെറിപ്രശ്‌സ്‌ത സ്‌മാര്‍ട്ട് ഫോണ്‍ ഉല്‍പാദകരായ ബ്ലാക്ക്ബെറി അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ കച്ചവടം അവസാനിപ്പിക്കുന്നു.  ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളുമായി ഒരു കാലത്ത് വിപണിയില്‍ നിറഞ്ഞുനിന്നിരുന്ന ബ്ലാക്ക്ബെറി ടച്ച് സ്ക്രീന്‍ ഫോണുകളുടെ വരവോടുകൂടിയാണ് കളമൊഴിഞ്ഞു തുടങ്ങിയത്.

ആപ്പിള്‍, സാംസങ് തുടങ്ങിയ വമ്പന്‍മാരോട് എതിരിട്ട് വിപണിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കാത്തതിനാലാണ് കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി ഇപ്പോള്‍ ഈ മേഖലയില്‍ നിന്നും പൂര്‍ണമായി പിന്മാറാന്‍ തീരുമാനിച്ചത്. ഒരുകാലത്ത് പ്രൊഫഷണലുകളാണ് പ്രധാനമായും ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.


പതിന്നാല് വര്‍ഷത്തോളം നീണ്ട ഫോണ്‍ വിപണനം അവസാനിപ്പിക്കുന്ന ബ്ലാക്ക് ബെറിയുടെ നിര്‍മാതാക്കളായ  റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) കമ്പനി ഇനിമുതല്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലാകും ശ്രദ്ധ പതിപ്പിക്കുക. സെക്യൂരിറ്റി, ആപ്പ് ഡവലപ്മെന്‍റ്,  മറ്റു കമ്പനികള്‍ക്കുവേണ്ടി ഹാര്‍ഡ്‌വെയറുകള്‍ നിര്‍മ്മിക്കുക എന്നീ കാര്യങ്ങളിലാകും ബ്ലാക്ക്‌ബെറി ഇനിമുതല്‍ ഊന്നല്‍ നല്‍കുക.

Read More >>