ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഈ വര്‍ഷത്തെ ഏറ്റവും രസമുള്ള വിശദീകരണം ചോദിക്കലാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രി ഇ.പി ജയരാജന്‍

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നാടന്‍ ബോംബ് ആക്രമണമുണ്ടായ സംഭവത്തില്‍  സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വിശദീകരണം ആവശ്യപ്പെട്ടത്.

ആക്രമണത്തെത്തുടര്‍ന്ന്, സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ മോദിയെയും രാജ്നാഥ് സിംഗിനെയും നേരിട്ട് വിളിച്ച് പരാതി ബോധിപ്പിച്ചിരുന്നു. ആക്രമണം നടന്നിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിക്കാന്‍ പോലും തയ്യാറായില്ലെന്നും കുമ്മനം പരാതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പിണറായിയോട് വിശദീകരണം ചോദിക്കാന്‍ രാജ് നാഥ് സിംഗ് നിര്‍ബന്ധിതനായത്. എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് ബിജെപിക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് രാജ്നാഥ് സിംഗ് പിണറായിയോട് അഭിപ്രായപ്പെട്ടു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് എംപിമാരുടെ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ വര്‍ഷത്തെ ഏറ്റവും രസമുള്ള വിശദീകരണം ചോദിക്കലാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രി ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ എടുത്തുചാടി അഭിപ്രായം പറയുന്ന കേന്ദ്രസര്‍ക്കാര്‍ പിന്നീട് മാപ്പുപറയേണ്ടി വരുമെന്നും മന്ത്രി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read More >>