തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫീസിനുനേരെ ബോംബേറ്

ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫീസിനുനേരെ ബോംബേറ്

ബിജെപി സംസ്ഥാന സമിതി ഓഫീസിനുനേരെ ബോംബേറ്. തിരുവനന്തപുരം കുന്നുകുഴിയിലെ ഓഫീസിന് നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം.

ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന ആരംഭിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Read More >>