ബിജെപി ദേശീയ കൗൺസിലിന് ഇന്ന് കോഴിക്കോട് തുടക്കം; പ്രധാനമന്ത്രി നാളെ എത്തും

പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രണ്ടു ദിവസം കോഴിക്കോട് തങ്ങുന്നതിനാൽ അടിയന്തര മന്ത്രിസഭാ യോഗം ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബിജെപി ദേശീയ കൗൺസിലിന് ഇന്ന് കോഴിക്കോട് തുടക്കം; പ്രധാനമന്ത്രി നാളെ എത്തും

കോഴിക്കോട്: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ബിജെപി ദേശീയ കൗൺസിലിന് ഇന്ന് കോഴിക്കോട് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് കേന്ദ്ര മന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിന് കടപ്പുറത്തെ കെ ജി മാരാർ നഗറിൽ പതാകയുയർന്നു.

മൂന്നു വേദികളിലായാണ് കൗൺസിൽ നടക്കുക. സരോവരം, കടവ് റിസോർട്ട്,കടപ്പുറം എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയുമായാണ് നേതൃയോഗങ്ങൾ നടക്കുക. നാളെ നടക്കുന്ന നേതൃയോഗത്തിനു ശേഷം പ്രധാനമന്ത്രി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. കടപ്പുറത്താണ് പൊതു സമ്മേളന വേദി. കടപ്പുറത്തെ വേദിയിൽ ഒ രാജഗോപാൽ എംഎൽഎ പതാക ഉയർത്തി.


പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എത്തുന്നതിനാൽ കനത്ത സുരക്ഷയാണ് കോഴിക്കോട് ഒരുക്കിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിലാണു പ്രധാനമന്ത്രി വന്നിറങ്ങുന്നത്. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രണ്ടു ദിവസം കോഴിക്കോട് തങ്ങുന്നതിനാൽ അടിയന്തര മന്ത്രിസഭാ യോഗം ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ ബിജെപിയുടെ പ്രവർത്തനം ശക്തമാക്കാനുള്ള ചർച്ചകളും കൗൺസിലിനോട് അനുബന്ധിച്ചു നടക്കും. ഇതിനായി അമിത് ഷാ ദേശീയ കൗൺസിലിനു ശേഷം ഒരു ദിവസം കൂടി കോഴിക്കോട് തുടരും. 26 ന് കേരള എൻഡിഎയുടെ യോഗം ചേരും. ബിജെപി സംസ്ഥാന നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും .

Read More >>