ജനിക്കുന്നതിനു 19 വര്‍ഷം മുമ്പ് നടന്ന അരുവിപ്പുറം പ്രതിഷ്ഠയില്‍ ഇഎംഎസ് പങ്കെടുത്തില്ലെന്ന വാദവുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

ഇഎംഎസ് ജനിക്കുന്നതിന് 19 വര്‍ഷം മുമ്പാണ് അരുവിപ്പുറം പ്രതിഷ്ഠ നടന്നതെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി. അരുവിപ്പുറം പ്രതിഷ്ഠ നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച ഇഎംഎസ് എങ്ങനെയാണ് ആ ചടങ്ങില്‍ പങ്കെടുക്കുകയെന്നും രാജേഷ് ചോദിച്ചു.

ജനിക്കുന്നതിനു 19 വര്‍ഷം മുമ്പ് നടന്ന അരുവിപ്പുറം പ്രതിഷ്ഠയില്‍ ഇഎംഎസ് പങ്കെടുത്തില്ലെന്ന വാദവുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍ എന്തുകൊണ്ട് ഇഎംഎസ് പങ്കെടുത്തില്ലെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ചോദ്യം. റിപ്പോര്‍ട്ടര്‍ ടിവിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ബിജെപി ഗോപാലകൃഷ്ണന്‍ ഈ ചോദ്യം ഉന്നയിച്ചത്. ഗുരുവിനെ ഹിന്ദു സന്യാസിയാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയോട് അനുബന്ധിച്ചുള്ള ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ ചോദ്യവുമായെത്തിയത്.

ശ്രീനാരായണഗുരുവിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് കമ്മ്യൂണിസ്റ്റ് നേതാവായ ഇഎംഎസ് പ്രവര്‍ത്തിച്ചിരുന്നത്. അത് ഇഎംഎസ് എഴുതിയ പുസ്തകത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍ ഇഎംഎസ് അവിടെ പോയിരുന്നില്ലെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. താന്‍ അവിടെപ്പോയാല്‍ ഗുരു ധര്‍മ്മമാണ് താന്‍ ഇഷ്ടപ്പെടുന്നുവെന്നുള്ളത് ജനങ്ങള്‍ക്ക് തോന്നുമെന്നും അക്കാരണത്താലാണ് അരുവിപ്പുറത്ത് പോകാത്തതെന്ന് ആ പുസ്തകത്തില്‍ ഇഎംഎസ് എഴുതിയിട്ടുണ്ട്- ഗോപാലകൃഷ്ണന്‍ പറഞ്ഞു.


എന്നാല്‍ ഗോപാലകൃഷ്ണന്റെ വാദത്തിനെതിരെ എംബി രാജേഷ് എംപിയും അവതരാകനും രംഗത്തെത്തുകയായിരുന്നു. ഇഎംഎസ് ജനിക്കുന്നതിന് 19 വര്‍ഷം മുമ്പാണ് അരുവിപ്പുറം പ്രതിഷ്ഠ നടന്നതെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി. അരുവിപ്പുറം പ്രതിഷ്ഠ നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച ഇഎംഎസ് എങ്ങനെയാണ് ആ ചടങ്ങില്‍ പങ്കെടുക്കുകയെന്നും രാജേഷ് ചോദിച്ചു. ഇഎംഎസ് ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും അതില്‍ ഏത് പുസ്‌കത്തിലാണ് ഇക്കാര്യം അദ്ദേഹം എഴുതിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നുള്ള രാജേഷിന്റെ ആവശ്യത്തിന് ഗോപാലകൃഷ്ണന്‍ ഒഴിഞ്ഞുമാറുന്നതും ചര്‍ച്ചയില്‍ വ്യക്തമാണ്.

എന്നാല്‍ ചര്‍ച്ചയുടെ അവസാനം അരുവിപ്പുറം പ്രതിഷ്ഠയിലല്ല, പ്രതിഷ്ഠയുടെ നൂറാം വര്‍ഷത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നുമുണ്ട്. ഇഎംഎസ് എഴുതിയ പുസ്തകമല്ല താന്‍ ഉദ്ദേശിച്ചതെന്നും പി പരമേശ്വരന്റെ ശ്രീനാരായണ ഗുരുവിന്റെ പുസ്തകത്തെ കുറിച്ചാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വാദിക്കുന്നതും വ്യക്തമാണ്.

https://www.youtube.com/watch?v=Eqz6WEzbgQ8

Read More >>