ഭൂതത്താന്‍ കെട്ടിലെ മഡ് റെയ്സില്‍ 2004 മോഡല്‍ മഹേന്ദ്രജീപ്പുമായെത്തി കാണികളുടെ ഹൃദയം കവര്‍ന്ന് പാലാക്കാരന്‍ ബിനോ ജോസ്

ഭൂതത്താന്‍ കെട്ടിലെ മത്സരത്തില്‍ മൂന്നാം സ്ഥാനമായിരുന്നു ബിനോ നേടിയത്. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തേക്കാള്‍ മുകളിലായിരുന്നു ബിനോയുടെ സ്ഥാനം. അത്യാധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളിലെത്തി പ്രകടനം കാഴ്ചവെച്ചവര്‍ക്കിടയില്‍ ഒരു പഴയ ജീപ്പുമായെത്തി ബിനോ അത്ഭുതവും ആദരവും സൃഷ്ടിച്ചെടുത്തു.

ഭൂതത്താന്‍ കെട്ടിലെ മഡ് റെയ്സില്‍ 2004 മോഡല്‍ മഹേന്ദ്രജീപ്പുമായെത്തി കാണികളുടെ ഹൃദയം കവര്‍ന്ന് പാലാക്കാരന്‍ ബിനോ ജോസ്

പാലാക്കാരന്‍ ബിനോ ജോസ് എന്ന ബിനു അച്ചായാനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ഭൂതത്താന്‍ കെട്ടിലെ മഡ് റെയ്സില്‍ മഹീന്ദ്ര 2004 മോഡല്‍ മേജര്‍ ജീപ്പിലെ ബിനോയുടെ പ്രകടനം കാണികളെ ആവേശത്തിന്റെ വാനോളമുയര്‍ത്തി. കാണികളുടെ ആരവങ്ങള്‍ക്കിടയിലൂടെ ഹംബില്‍നിന്നും ജീപ്പ് പായിച്ചിറക്കിയ പ്രസ്തുത പ്രകടനം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനാവലിയാണ് ശ്വാസമടക്കി കണ്ടുനിന്നത്.

Bino Jose

ഭൂതത്താന്‍ കെട്ടിലെ മത്സരത്തില്‍ മൂന്നാം സ്ഥാനമായിരുന്നു ബിനോ നേടിയത്. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തേക്കാള്‍ മുകളിലായിരുന്നു ബിനോയുടെ സ്ഥാനം. അത്യാധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളിലെത്തി പ്രകടനം കാഴ്ചവെച്ചവര്‍ക്കിടയില്‍ ഒരു പഴയ ജീപ്പുമായെത്തി ബിനോ അത്ഭുതവും ആദരവും സൃഷ്ടിച്ചെടുത്തു. ഒടുവില്‍ മത്സരം കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഷിക് അബു ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനങ്ങളുമായി എത്തുകയും ചെയ്തിരുന്നു.
'പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ജീപ്പോടിക്കാന്‍ പഠിക്കുന്നത്. അന്നുമുതല്‍ ഡ്രൈവിങ് എനിക്ക് ഹരമാണ്. ചെളിയും കല്ലുമെല്ലാം നിറഞ്ഞ സ്ഥലങ്ങളിലൂടെ ഡ്രൈവ് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. ഭൂതത്താന്‍ കെട്ടിലെ മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് കിട്ടിയത്. പക്ഷേ ആളുകള്‍ക്ക് സാധാരണക്കാരോടാണ് ഇഷ്ടമെന്ന് മത്സര ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്നും മനസിലായി. അതികൊണ്ടുതന്നെ മൂന്നാം സ്ഥാനത്ത് എത്തിയതില്‍ ഒട്ടും സങ്കടമില്ല'- ബിനോ നാരദാ ന്യൂസിനോട് പറഞ്ഞു.

ബിനോ ഇത് ആദ്യമായല്ല മഡ് റെയ്സിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ച് നടന്ന മഹീന്ദ്ര മഡ് റെയിസില്‍ പങ്കെടുത്തിരുന്നു. അന്ന് ബിനോയുടെ അനുജന്‍ ജോസായിരുന്നു ഡ്രൈവര്‍. ഒന്നാം സ്ഥാനം നേടിയാണ് ബിനോയും ജോസും അവിടെനിന്നും മടങ്ങിയത്. റെയ്സിന് പോകുമ്പോള്‍ അനിയന്‍ ജോസുമായി പോകുന്നതാണ് ബിനോയുടെ രീതി.

Bino Jose 2

2002ല്‍ നിലമ്പൂര് ക്വാറിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്ത് ലോറി ഓടിച്ചുള്ള പരിചയം മഡ് റെയിസിങ്ങിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വളരെ അപകടം പിടിച്ച വഴികളിലൂടെയായിരുന്നു അന്നത്തെ യാത്ര. ഇപ്പോള്‍ കേരളത്തില്‍ നടക്കാറുള്ള മിക്ക മത്സരങ്ങളിലും താന്‍ പങ്കെടുക്കുന്നുണ്ടെന്നും ബിനോ പറഞ്ഞു.

അഡ്വഞ്ചര്‍ റെയ്സില്‍ ബിനോ സജീവമായിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു. കേരള അഡ്വഞ്ചര്‍ സ്പോര്‍ട്സ് ക്ലബ്ബ് അംഗമാണ് ബിനോ. റെയ്സുകളുടെ വിവരങ്ങള്‍ അതുവഴിയാണ് ബിനോ അറിയുന്നത്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ബിനോയുടെ ബലം.

Read More >>