മൗനമായിരിക്കുന്നത് നല്ലതാണ്

നിങ്ങളുടെ ഫോൺ റീചാർജ്ജ് ചെയ്യുന്നത് പോലെ നിങ്ങളുടെ മനസ്സും റീച്ചാർജ് ചെയ്യപ്പെടണം. ഉറങ്ങുമ്പോൾ ഉള്ള നിശബ്ദതയല്ല, മനസ്സിന് സമ്മർദ്ദങ്ങൾ ഏറി നിൽക്കുന്ന സാഹചര്യങ്ങളിലാണ് നിശബ്ദത പ്രയോജനം ചെയ്യുക.

മൗനമായിരിക്കുന്നത് നല്ലതാണ്

ഏകാന്തതയിൽ സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. തിരക്കുള്ള ജീവിതത്തിൽ, ബഹുവിധ ശബ്ദങ്ങൾക്കും കാഴ്ചകൾക്കുമിടയിൽ തലച്ചോറിന് ശാന്തത ലഭിക്കുവാന്‍ വേണ്ടി അല്പ സമയം ഒറ്റയ്ക്കിരിക്കുന്നത് ഏറെ പ്രയോജനകരമാണ്.

ഒരു ദിവസം പതിനഞ്ചു മിനിറ്റെങ്കിലും ഏകാന്തതയിൽ ആയിരിക്കുന്നതിന്റെ പ്രയോജനമെന്താണ്? ഏകാന്തതയും നിശബ്ദതയും മാനിസികാരോഗ്യത്തിനു സഹായകരമാകുന്നത് എങ്ങനെയാണ്?

30 ഡെസിബെല്ലിൽ അധികം ശ്രവിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. അതിനാൽ തന്നെ നിശബ്ദത രക്തസമ്മർദ്ദ നിയന്ത്രണത്തിന് ഉപകാരപ്പെടും എന്ന് പറയേണ്ടതില്ലല്ലോ. ഇത് ജീവിതത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുകയും ചെയ്യും.


ഏകാന്തതയും നിശബ്ദതയും മാനസികസമ്മർദ്ദം, നിരാശ എന്നീ തിക്താനുഭവങ്ങളിൽ നിന്നും ആശ്വാസം നല്‍കുകയും ചെയ്യുന്നു. മെഡിറ്റെഷന് സമമായ സാഹചര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ മറ്റ് രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുവാനുള്ള സാധ്യതകളും കുറവാണ്.

മൗനം നിങ്ങളുടെ രോഗപ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. യോഗ നല്‍കുന്നത് പോലെയുള്ള പ്രയോജനങ്ങളാണ് തിരക്കിനിടയിലെ നിശബ്ദ നല്‍കുന്നതും. ശുദ്ധമായും, ശാന്തമായും  ശ്വസിക്കുവാനും, ശരീരപേശികളുടെ അയവിനും സഹായകരമാകുന്നത് കൊണ്ടാണ് ഇത്.

ഏകാന്ത ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലതില്‍ ശ്രദ്ധയൂന്നാതെ ഒന്നില്‍ മാത്രം ശ്രദ്ധ അര്‍പ്പിക്കുവാന്‍ കഴിയുന്നത്‌ നിസ്സാരക്കാര്യമല്ലെലോ.

മറ്റു ക്രിയകളില്‍ ഏര്‍പ്പെടാതെ, മൌനത്തെ നിങ്ങള്‍  ആസ്വദിക്കുമ്പോള്‍ ശരീരത്തിന്‍റെ ഹോര്‍മോണ്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുന്നു. അതിനാല്‍, വീണ്ടും അക്ടീവായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു. നല്ലൊരു ഉറക്കം കഴിഞ്ഞു എഴുന്നേല്‍ക്കുന്നത്‌ പോലെയുള്ള പ്രസരിപ്പായിരിക്കുമത്.

മൗനം ലക്ഷ്യബോധത്തെ വര്‍ദ്ധിപ്പിക്കുന്നു. എന്തെല്ലാമോ ചെയ്തു കൂട്ടുവാനുള്ള തിരക്കില്‍ സ്വയം ഒന്നു മനസിലാക്കുവാന്‍ പലരും മറന്നു പോകുന്നു. മനപ്പൂര്‍വ്വമായ മൗനം ജീവിതത്തില്‍ ശീലമാക്കുമ്പോള്‍ സ്വയം ഒന്നു മനസിലാക്കുവാനും, നേടെണ്ടുന്ന ലക്ഷ്യത്തെ കുറിച്ച് അധികം ചിന്തിക്കുവാനും കഴിയുന്നു.

നിങ്ങളുടെ ഫോൺ റീചാർജ്ജ് ചെയ്യുന്നത് പോലെ നിങ്ങളുടെ മനസ്സും റീച്ചാർജ് ചെയ്യപ്പെടണം. ഉറങ്ങുമ്പോൾ ഉള്ള നിശബ്ദതയല്ല, മനസ്സിന് സമ്മർദ്ദങ്ങൾ ഏറി നിൽക്കുന്ന സാഹചര്യങ്ങളിലാണ് നിശബ്ദത പ്രയോജനം ചെയ്യുക.

Story by