യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുളള 360,000 ത്തോളം അഭയാര്‍ത്ഥികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ അഭയം നല്‍കുമെന്ന് ഒബാമ

യുദ്ധങ്ങള്‍ കാരണം പ്രതിസന്ധികള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും 360,000 അഭയാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അഭയം നല്‍കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുളള  360,000 ത്തോളം അഭയാര്‍ത്ഥികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ അഭയം നല്‍കുമെന്ന് ഒബാമ

ന്യൂയോര്‍ക്ക്: യുദ്ധങ്ങള്‍ കാരണം പ്രതിസന്ധികള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും 360,000 അഭയാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അഭയം നല്‍കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എന്‍ ജനറല്‍ അസ്സംബ്ലിയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജര്‍മനിയും കാനഡയും പോലുള്ള രാഷ്ട്രങ്ങള്‍ തയ്യാറാണ്. യുദ്ധക്കെടുതികള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കാന്‍ നമുക്ക് ഒരിക്കിലും സാധിക്കില്ല. യു എന്‍ കണക്കുകള്‍ പ്രകാരം 21 മില്ല്യണ്‍ ആളുകള്‍ക്ക് അഭയാര്‍ത്ഥികളായി സ്വദേശം വിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി സംഘര്‍ഷഭരിതമായ സിറിയയില്‍ നിന്നുമാത്രം ഇതുവരെ 9 മില്ല്യണ്‍ ആളുകള്‍ മറ്റുരാജ്യങ്ങളിലേയ്ക്ക് അഭയം പ്രാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2017 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 110,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാനാണ് അമേരിക്കയുടെ നീക്കം. ഒക്ടോബര്‍ 1 മുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചു തുടങ്ങും. അതേസമയം ഈ മാസം അവസാനം വരെ 85,000 പേര്‍ക്ക് അഭയം നല്‍കാന്‍ കഴിയുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.

Story by
Read More >>