നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരാകുന്നു

2010-ലാണ് ബാലയും അമൃതയും വിവാഹിതരാകുന്നത്

നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരാകുന്നു

നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരാകുന്നു. എറണാകുളം കുടുംബ കോടതിയില്‍ ബാല നേരിട്ടെത്തി വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ഇരുവരും പിരിയുകയാണ് എന്ന വാര്‍ത്ത ഏറെക്കാലമായി മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതേസംബന്ധിച്ചു സ്ഥിരീകരണവുമായി ബാല രംഗത്തെത്തിയിരുന്നു. താനും അമൃതയും വേര്‍പിരിയുകയാണ്‌ എന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബാല വ്യക്തമാക്കി. എന്നാല്‍, വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാരോപിച്ചു അമൃത ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ആശയക്കുഴപ്പത്തിനിടയാക്കി. ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

2010-ലാണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. തമിഴ്നാട് സ്വദേശിയായ ബാല 2006-ല്‍ പുറത്തിറങ്ങിയ 'കളഭം' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നണിഗായികയായ അമൃത ഇപ്പോള്‍ 'അമൃതം ഗമയ' എന്ന തന്‍റെ ബാന്‍ഡിലൂടെ സംഗീത രംഗത്ത് സജീവമാണ്.