അസ്യൂസ് സെന്‍ഫോണ്‍ 3 വിപണിയില്‍

സെന്‍ ഫോണുകള്‍ക്ക് ഉള്ളത് മേന്മ കുറഞ്ഞ പ്ലാസ്റ്റിക് ബോഡി എന്ന പരാതി പരിഹരിച്ചാണ് സെന്‍ഫോണ്‍ 3 എത്തുന്നത്.

അസ്യൂസ് സെന്‍ഫോണ്‍ 3 വിപണിയില്‍

ബജ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചു ഉപഭോക്താക്കളുടെ പ്രീതി സംബന്ധിച്ച അസ്യൂസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ 3 വിപണിയില്‍ എത്തിച്ചു.  10,000 മുതല്‍  15,000 വരെ വില നിലവാരത്തില്‍ ലഭ്യമായിരുന്ന സെന്‍ഫോണ്‍ കുടുംബത്തിലേക്ക് പുതുതായി കടന്നു വരുന്ന സെന്‍ഫോണ്‍ 3യുടെ വില  27,990 രൂപയാണ്.സെന്‍ ഫോണുകള്‍ക്ക് ഉള്ളത് മേന്മ കുറഞ്ഞ പ്ലാസ്റ്റിക് ബോഡി എന്ന പരാതി പരിഹരിച്ചാണ് സെന്‍ഫോണ്‍ 3 എത്തുന്നത്. പോറലേല്‍ക്കാത്ത തരത്തിലുളള 2.5 ഡി കോര്‍ണിങ് ഗ്ലാസ് 3 കൊണ്ടാണ് ഇതിന്റെ പുറകുവശവും നിര്‍മിച്ചിരിക്കുന്നത്.


അഞ്ചരയിഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി. സൂപ്പര്‍ ഐ.പി.എസ്. പ്ലസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗന്റെ ഒക്ടാകോര്‍ 625 പ്രൊസസര്‍, നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറ, ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ അധിഷ്ഠിതമായ സെന്‍ 3.0 യൂസര്‍ ഇന്റര്‍ഫേസ്, ഊരിയെടുക്കാനാവാത്ത തരത്തിലുള്ള 3000 എംഎഎച്ച് ലി-അയണ്‍ ബാറ്ററി,  ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഹൈബ്രിഡ് ഡ്യുവല്‍ സിം ട്രേ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

Story by
Read More >>