ഇന്ത്യൻ സൈന്യത്തിന് നിയമസഭയുടെ അഭിനന്ദനം

''പ്രതിരോധ നടപടികള്‍ നല്ലതെങ്കിലും നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനപരമായി പ്രശ്നപരിഹാരം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം''

ഇന്ത്യൻ സൈന്യത്തിന് നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: പാക്കിസ്‌ഥാനെതിരെ ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ കരസേനക്ക് നിയമസഭയില്‍ അഭിനന്ദനപ്രവാഹം. സ്വന്തം ജീവന്‍ പണയപ്പെടുത്തി രാജ്യത്തിന്‌ വേണ്ടി പോരാടുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സൈന്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സൈനികരെ അഭിനന്ദിച്ചു സംസാരിക്കുകയുണ്ടായി. രാജ്യത്തെ എല്ലാ ജനങ്ങളും സേനക്കൊപ്പം നിലകൊള്ളുന്നതായി സഭയില്‍ സന്നിഹിതരായിരുന്ന ഭൂരിപക്ഷം നേതാക്കളും വ്യക്തമാക്കി.

പ്രതിരോധ നടപടികള്‍ നല്ലതെങ്കിലും നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനപരമായി പ്രശ്നപരിഹാരം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

Read More >>